കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ൽ ക​രു​വ​ണ്ണൂ​രി​ല്‍ രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ന്‍​സി​ന് നേ​രെ ക​ല്ലേ​റ്. ആം​ബു​ല​ൻ​സി​ന്‍റെ ഇ​ട​ത് വ​ശ​ത്തെ ചി​ല്ലി​ലാ​ണ് ക​ല്ലു​ക​ൾ പ​തി​ച്ച​ത്.

പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​യു​മാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ആം​ബു​ല​ൻ​സ്.

രോ​ഗി​യെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ച​തി​ന് ശേ​ഷം ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ പേ​രാ​മ്പ്ര പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ക​യാ​ണ്. ക​ല്ലെ​റി​ഞ്ഞ ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.