ഡാളസ്: ഡാളസില്‍ അന്തരിച്ച പതിയൂര്‍ കണ്ണിമേല്‍ പുത്തന്‍വീട്ടില്‍ ജോര്‍ജിന്റെ ഭാര്യ സാറാമ്മ (അമ്മിണി) ജോര്ജിന്റെസംസ്കാരം മെയ് ഒന്നിന് വെള്ളിയാഴ്ച നടത്തപ്പെടും.
രാവിലെ 9 മണി മുതല്‍ 12 മണി വരെ പ്രാര്‍ത്ഥനാശുശ്രൂഷകളും പൊതുദര്‍ശനവും സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് പള്ളിയില്‍ (1627 E.Shady Grove Rd, Irving, TX 75060)നടത്തപ്പെടുന്നതാണ്.
തുടര്‍ന്ന് ഓക്ക് ഗ്രോവ് മെമ്മോറിയല്‍ ഗാര്‍ഡന്‍സ് സെമിത്തേരിയില്‍ (1413 E. Irving Blvd, Irving, TX
75060) സംസ്കാരം നടക്കും.
മാതാപിതാക്കള്‍: പള്ളിപ്പാട് കടക്കല്‍ പരേതരായ കോശിയും പെണ്ണമ്മയും.
മക്കള്‍: ജോണ്‍ ജോര്‍ജ് (ബിജു), ബിനു ജോര്‍ജ്
മരുമക്കള്‍: ഡെന്‍സി, ജീന.
കൊച്ചുമക്കള്‍: നിക്കോളാസ്, കെവിന്, ഐസക്.
സഹോദരങ്ങള്‍: കുര്യന് കോശി, തമ്പി കുര്യന്, ഫാ. അലക്സാണ്ടര്‍ ജെ. കുര്യന് (വാഷിങ്ടണ്‍ ഡിസി), ലില്ലി കുര്യന് (എല്ലാവരും അമേരിക്കയില്‍).



