ദൂരദർശനിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിച്ച് കോൺഗ്രസ്. മുൻ എം പി ടി എൻ പ്രതാപനാണ് ഹർജി സമർപ്പിച്ചത്. പ്രധാനമന്ത്രിക്ക് എതിരെ നടപടി എടുക്കുന്നതിൽ തിരഞ്ഞെടുപ്പ് പരാജയപ്പെട്ടു
പ്രധാനമന്ത്രിക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യം.
ഏപ്രിൽ 18 നായിരുന്നു വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ദൂരദർശനിലൂടെ നടത്തിയ പ്രസംഗം. പ്രതിപക്ഷ പാർട്ടികളെ പേരെടുത്ത് വിമർശിച്ചുകൊണ്ടായിരുന്നു വിമർശനം. അതിൽ തന്നെ പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ കോണ്‍ഗ്രസിനെ 59 തവണ പരാമര്‍ശിച്ചുവെന്നും എന്നാല്‍, സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് കാര്യമായി സംസാരിച്ചില്ലെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തിയിരുന്നു.



