മൂ​​​ന്നാ​​​ര്‍: മ​​​ഴ പെ​​​യ്താ​​​ല്‍ ചോ​​​ര്‍ന്നൊ​​​ലി​​​ക്കു​​​ന്ന കൂ​​​ര​​​യി​​​ല്‍ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന മൂ​​​ന്നാ​​​ര്‍ സ്വ​​​ദേ​​​ശി അ​​​ള​​​ക​​​മ്മ​​​യു​​​ടെ വീ​​​ടെ​​​ന്ന സ്വ​​​പ്‌​​​ന​​​ത്തി​​​ന് സാ​​​ക്ഷാ​​​ത്കാ​​​രം. അ​​​ള​​​ക​​​മ്മ​​​യ്ക്കും വേ​​​ണ്ടേ ഒ​​​രു അ​​​ഴ​​​കു​​​ജീ​​​വി​​​തം എ​​​ന്ന പേ​​​രി​​​ല്‍ ക​​​ഴി​​​ഞ്ഞ മാ​​​ര്‍ച്ച് 11നു ​​​ദീ​​​പി​​​ക​​​യി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച വാ​​​ര്‍ത്ത​​​യാ​​​ണ് ഇ​​​വ​​​ര്‍ക്ക് വീ​​​ടി​​​നു​​​ള്ള വ​​​ഴി തു​​​റ​​​ന്ന​​​ത്. വാ​​​ര്‍ത്ത ശ്ര​​​ദ്ധ​​​യി​​​ല്‍പ്പെ​​​ട്ട സെ​​​ന്‍റ​​​ര്‍ ഫോ​​​ര്‍ പ്രൊ​​​ട്ട​​​ക്ഷ​​​ന്‍ ഓ​​​ഫ് സോ​​​ഷ്യ​​​ല്‍ ജ​​​സ്റ്റീ​​​സ് എ​​​ന്ന സം​​​ഘ​​​ട​​​ന​​​യാ​​​ണ് അ​​​ള​​​ക​​​മ്മ​​​യു​​​ടെ ദു​​​രി​​​തം തി​​​രി​​​ച്ച​​​റി​​​ഞ്ഞ് വീ​​​ട് നി​​​ര്‍മി​​​ക്കാ​​​ന്‍ സ​​​ന്ന​​​ദ്ധ​​​മാ​​​യ​​​ത്. വീ​​​ട് നി​​​ര്‍മാ​​​ണ​​​ത്തി​​​ന്‍റെ ശി​​​ലാ​​​സ്ഥാ​​​പ​​​നം ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ന​​​ട​​​ന്നു.

ക​​​ഴി​​​ഞ്ഞ ഇ​​​രു​​​പ​​​തു വ​​​ര്‍ഷ​​​മാ​​​യി പ​​​ഞ്ചാ​​​യ​​​ത്തി​​​ല്‍ ശു​​​ചീ​​​ക​​​ര​​​ണ ജോ​​​ലി ചെ​​​യ്തു വ​​​രു​​​ന്ന അ​​​ള​​​ക​​​മ്മ​​​യ്ക്ക് അ​​​ട​​​ച്ചു​​​റ​​​ച്ചു​​​റ​​​പ്പു​​​ള്ള വീ​​​ടെ​​​ന്ന​​​ത് ദീ​​​ര്‍ഘ​​​നാ​​​ള​​​ത്തെ സ്വ​​​പ്‌​​​ന​​​മാ​​​യി​​​രു​​​ന്നു. ഈ ​​​ആ​​​ഗ്ര​​​ഹ​​​മാ​​​ണ് ഇ​​​പ്പോ​​​ള്‍ യാ​​​ഥാ​​​ര്‍ഥ്യ​​​മാ​​​കു​​​ന്ന​​​ത്. സം​​​ഘ​​​ട​​​ന​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ അ​​​ള​​​ക​​​മ്മ​​​യ്ക്ക് സ്വ​​​ന്ത​​​മാ​​​യു​​​ള്ള ര​​​ണ്ടു സെ​​​ന്‍റ് ഭൂ​​​മി​​​യി​​​ലാ​​​ണ് വീ​​​ട് നി​​​ര്‍മി​​​ക്കു​​​ന്ന​​​ത്. പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ​​​ഫ് ഡി​​​സി​​​ല്‍വ​​​യാ​​​ണ് ശി​​​ലാ​​​സ്ഥാ​​​പ​​​നം നി​​​ര്‍വ​​​ഹി​​​ച്ച​​​ത്.

ഷീ​​​റ്റു​​​കൊ​​​ണ്ടു മ​​​റ​​​ച്ച ഷെ​​​ഡി​​​ല്‍ താ​​​മ​​​സി​​​ച്ചു വ​​​ന്നി​​​രു​​​ന്ന അ​​​ള​​​ക​​​മ്മ പ​​​ഞ്ചാ​​​യ​​​ത്തി​​​ല്‍ വീ​​​ടി​​​നാ​​​യി അ​​​പേ​​​ക്ഷി​​​ച്ച് കാ​​​ത്തി​​​രു​​​ന്നെ​​​ങ്കി​​​ലും ഫ​​​ല​​​മു​​​ണ്ടാ​​​യി​​​ല്ല. ലൈ​​​ഫ് പ​​​ദ്ധ​​​തി​​​യി​​​ല്‍ ത​​​ന്‍റെ പേ​​​രി​​​ല്‍ വീ​​​ട് അ​​​നു​​​വ​​​ദി​​​ക്ക​​​പ്പെ​​​ട്ട​​​താ​​​യി ഇ​​​വ​​​ര്‍ പ​​​റ​​​യു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് യാ​​​തൊ​​​രു രേ​​​ഖ​​​ക​​​ളും കൈ​​​യി​​​ല്‍ എ​​​ത്തി​​​യി​​​ട്ടി​​​ല്ല. ഇ​​​തി​​​നി​​​ടെ​​​യാ​​​ണ് 2024 സെ​​​പ്റ്റം​​​ബ​​​ര്‍ 25ന് ​​​ജോ​​​ലി സ​​​മ​​​യ​​​ത്ത് അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി അ​​​ള​​​ക​​​മ്മ​​​യു​​​ടെ നേ​​​ര്‍ക്ക് കാ​​​ട്ടാ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​യ​​​ത്.

ന​​​ല്ല​​​ത​​​ണ്ണി ക​​​ല്ലാ​​​റി​​​ലെ മാ​​​ലി​​​ന്യ സം​​​സ്‌​​​ക​​​ര​​​ണ പ്ലാ​​​ന്‍റി​​ല്‍ മാ​​​ലി​​​ന്യം വേ​​​ര്‍തി​​​രി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ആ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ കാ​​​ലി​​​നു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു. ആ​​​ലു​​​വ രാ​​​ജ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു ചി​​​കി​​​ത്സ.

എ​​​ട്ടു ല​​​ക്ഷ​​​ത്തോ​​​ളം രൂ​​​പ ഇ​​​തി​​​നാ​​​യി ചെ​​​ല​​​വാ​​​യി. ഇ​​​തി​​​ല്‍ ഒ​​​ന്ന​​​ര ല​​​ക്ഷം രൂ​​​പ പ​​​ഞ്ചാ​​​യ​​​ത്ത് നി​​​ന്നും അ​​​നു​​​വ​​​ദി​​​ച്ചു. ഒ​​​രു ല​​​ക്ഷം രൂ​​​പ വ​​​നം വ​​​കു​​​പ്പ് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​മാ​​​യും ന​​​ല്‍കി.അ​​​ഞ്ച​​​ര ല​​​ക്ഷം രൂ​​​പ നി​​​ല​​​വി​​​ല്‍ ബാ​​​ധ്യ​​​ത​​​യു​​​ണ്ട്. നാ​​​ലു​​​മ​​​ക്ക​​​ളാ​​​ണു​​​ള്ള​​​ത്. എ​​​ല്ലാ​​​വ​​​രും കൂ​​​ലി​​​പ്പണി ചെ​​​യ്താ​​​ണ് ഉ​​​പ​​​ജീ​​​വ​​​നം ക​​​ഴി​​​ക്കു​​​ന്ന​​​ത്.