ബ്ലെസ്സൺ ഹ്യൂസ്റ്റൺ

ഇറാന്‍ യുദ്ധത്തില്‍ അമേരിക്കന്‍ പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപും ആഗോള കത്തോലിക്ക സഭയുടെ തലവന്‍ ലിയോ പതിന്നാലമാന്‍ മാര്‍പ്പാപ്പയും കൊമ്പ് കോര്‍ക്കുന്നു. അമേരിക്കയും ഇസ്രയേലും ഇറാനില്‍ നടത്തിയ യൂദ്ധം അവസാനിക്കാത്ത സാഹചര്യത്തിലാണ് മാര്‍പ്പാപ്പ പരോക്ഷമായി ട്രംപിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വന്നതാണ് ഇരുവരും കൊമ്പ് കോര്‍ക്കാന്‍ കാരണം. ഇറാന്‍ യൂദ്ധത്തില്‍ അനേകം നിരപരാധികള്‍ കൊല്ലപ്പെട്ടുവെന്നും യൂദ്ധം തുടര്‍ന്നാല്‍ ഇനിയും അനേകം ആള്‍ക്കാര്‍ കൊല്ലപ്പെടുമെന്ന ആശങ്കയിലാണ് മാര്‍പ്പാപ്പ ട്രംപിനെതിരെ പരോക്ഷമായി ആഞ്ഞടിച്ചത്. യൂദ്ധത്തിന് നേതൃത്വം നല്‍കുന്നവര്‍ അത് അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചള്‍ക്ക് സഹകരിക്കണമെന്നും താനും തന്റെ സഭയും യൂദ്ധത്തിനെതിരാണെന്നുമായിരുന്നു മാര്‍പ്പാപ്പ പറഞ്ഞത്. ചിലരുടെ പിടിവാശിയാണ് യൂദ്ധം അവസാനിക്കാതെ പോകുന്നതെന്നുമായിരുന്നു മാര്‍പ്പാപ്പ പറഞ്ഞത്. ഇത് പ്രസിഡന്റെ ട്രംപിനെ ചൊടിപ്പിച്ചു.

തന്നെ നിയന്ത്രിക്കാന്‍ മാര്‍പ്പാപ്പ വരരുതെന്നും താന്‍ കാരണമാണ് അമേരിക്കയില്‍ നിന്ന് ഒരാളെ മാര്‍പ്പാപ്പയാക്കിയതെന്നുമായിരുന്നു ട്രംപ് തിരിച്ചടിച്ചത്. മാര്‍പ്പാപ്പയുടെ അമേരിക്കന്‍ സന്ദര്‍ശനം പോലും തനിക്ക്‌നിര്‍ത്താമെന്ന ട്രംപ് പിന്നീട് പറഞ്ഞത്. തനിക്കാരെയും പേടിയില്ലെന്നും ഇനിയും യൂദ്ധത്തെ എതിര്‍ത്ത് സംസാരിക്കുമെന്നും മാര്‍പ്പാപ്പ തിരിച്ചടിച്ചത്തോടെ അത് ലോക ജനതയുടെ ശ്രദ്ധ മുഴുവന്‍ അവരുടെ വാക്‌പോരിലേക്കായി.

138 കോടി അംഗങ്ങളുള്ള സഭയാണ് ആഗോള സഭയാണ് കത്തോലിക്ക സഭ. കാത്തോലിക്ക സഭയുടെ തലവനും ആത്മീയ പിതാവുമാണ് മാര്‍പ്പാപ്പ. ഒപ്പം വത്തിക്കാന്‍ എന്ന രാഷ്ട്രത്തിന്റെ തലവനുമാണ് മാര്‍പ്പാപ്പ ആ നിലക്ക് ലോക് നേതാക്കളില്‍ ഏറ്റവും ആരാധ്യനായി മാര്‍പ്പാപ്പ അംഗീകരിക്കപ്പെടുന്നുണ്ട്. ഇതിനൊക്കെ പുറമെ മാര്‍പ്പാപ്പ അറിയപ്പെടുന്നത് സനാതന മൂല്യങ്ങളുടെ വ്യക്താവും ധാര്‍മികതയുടെ അപ്പോസ്‌തോലനുമായാണ്. ക്രിസ്തുവിന്റെ പ്രബോധനത്തിലും സന്ദേശത്തിലും അടിസ്ഥാനപ്പെടുത്തിയുള്ളതാണ് മാര്‍പ്പാപ്പയുടെ പ്രവര്‍ത്തനങ്ങള്‍. ശത്രുവിനെ സ്‌നേഹിക്കുക എന്ന ക്രിസ്തുവിന്റെ വലിയ സന്ദേശം ഉള്‍ക്കൊള്ളുന്നവരാണ് ക്രിസ്ത്യാനികള്‍.

അവരുടെ ഈ ലോകത്തിലെ പരമോന്നത നേതാവാണ് മാര്‍പ്പാപ്പ. അതുകൊണ്ട് തന്നെ ലോകത്ത് നടക്കുന്ന യൂദ്ധമുള്‍പ്പെടെയുള്ള അസമാധാന പ്രവര്‍ത്തികളെക്കുറിച്ചും മൂല്യച്യുതിയെക്കുറിച്ചും മാര്‍പ്പാപ്പ പ്രതികരിക്കുക സ്വാഭാവികമാണ്. ഇവിടെയും മാര്‍പ്പാപ്പ പ്രതികരിച്ചത് അതുകൊണ്ടാണ്. എന്നാല്‍ ആ പ്രതികരണം അല്‍പ്പം മൂര്‍ച്ഛയേറിയതായി എന്ന് വ്യക്തമാണ്. ട്രംപിനെ പരോക്ഷമായി വിമര്ശിക്കുന്നുയെന്ന് മാത്രമല്ല അദ്ദേഹത്തിന്റെ പ്രവര്‍ത്തി ഒരു പരിധിവരെ ക്രൂരമാണെന്ന് കൂടി വ്യക്തമാക്കുന്നു. അതാണ് ട്രംപിനെ ചൊടിപ്പിക്കാന്‍ കാരണം. അതെ നാണയത്തില്‍ ട്രംപ് പ്രതികരിച്ചപ്പോള്‍ അത് ലോകത്തിലെ രണ്ട് അത്യുന്നത നേതാക്കള്‍ തമ്മിലുള്ള പോരായി മാറി. രാഷ്ട്രത്തിന്റെ തലവന്‍ എന്ന നിലക്ക് തന്‍ എടുത്ത തീരുമാനത്തെ ചോദ്യം ചെയ്താല്‍ അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്ന് ട്രംപ് പറഞ്ഞപ്പോള്‍ തന്‍ ആരെയും ഭയക്കുന്നില്ലെന്നായിരുന്നു മാര്‍പ്പാപ്പയുടെ മറുപടി.

യൂദ്ധത്തെ എതിര്‍ത്തുകൊണ്ട് സമാധാനത്തിനായി മാര്‍പ്പാപ്പയുടെ നിലപാടിനെ ഒരു പരിധിവരയെ പിന്തുണക്കാന്‍ കഴിയു. ഒരു യൂദ്ധമുണ്ടാകുമ്പോള്‍ അത് എല്ലാ ജനത്തെയും ബാധിക്കുമെന്നത് ഒരു യാഥാര്‍ഥ്യമാണ്. അതിന്റെ കെടുതികളില്‍ അനേകര്‍ക്ക് ദുരിതമനുഭവിക്കേണ്ടിവരുന്ന അവസ്ഥയുമുണ്ട്. അത് അംഗീകരിച്ചുകൊണ്ട് തന്നെ ഒരു കാര്യം വ്യക്തമാക്കാം ചില അവസരങ്ങളില്‍ യൂദ്ധം അനിവാര്യമാണ്. ഇറാക്ക് കുവൈറ്റിനെ ആക്രമിച്ചപ്പോള്‍ അമേരിക്കയ്ക്കും സഖ്യ കക്ഷികള്‍ക്കും യൂദ്ധം ചെയ്യാതെ മറ്റ് മാര്‍ഗ്ഗമില്ലായിരുന്നു. രണ്ട പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പാകിസ്ഥാന്‍ കശ്മീരിലെ കാര്‍ഗില്‍ പ്രദേശം കീഴടക്കാന്‍ ശ്രമിച്ചപ്പോള്‍ ഇന്ത്യക്ക് യൂദ്ധം ചെയ്യാതെ മാറ്റ് മാര്‍ഗ്ഗമില്ലായിരുന്നു. എന്തിനേറെ റഷ്യ ഉക്രയിന്‍ ആക്രമിച്ചപ്പോള്‍ അവര്‍ക്ക് റഷ്യക്കെതിരെ യൂദ്ധമല്ലാതെ രാജ്യം സംരക്ഷിക്കാന്‍ മാറ്റ് മാര്‍ഗ്ഗമില്ലായിരുന്നു. അതുകൊണ്ടുതന്നെ യൂദ്ധം ചിലപ്പോഴൊക്കെ സ്വയരക്ഷക്കോ മറ്റുള്ളവരുടെ രക്ഷയ്‌ക്കോ ചെയ്യേണ്ടിവരും.

ഇറാനില്‍ അമേരിക്കയും ഇസ്രയേലും നടത്തിയ യൂദ്ധത്തെ എതിര്‍ക്കുന്നവര്‍ അത് അമേരിക്കയുടെ ധാര്‍ഷ്ട്യത്തെയോ ഏകാധിപത്യത്തെയോ ആയി വിലയിരുത്തുമ്പോള്‍ ഇറാന്റെ പല ഏകാധിപത്യ നിലപാടുകള്‍ വിസ്മരിക്കുന്നു. മത തീവ്രവാദത്തെ ഏറ്റവുമധികം പിന്തുണച്ച രാജ്യമായിരുന്നു ഇറാന്‍. ഐ എസ് പോലെയുള്ള മത തീവ്രവാദ സംഘടനകള്‍ വളര്‍ന്നതും ലോകത്തിന്റെ പല ഭാഗങ്ങളിലും അക്രമങ്ങളും കൊടും ക്രൂരതകളും ചെയ്തുകൂട്ടിയതുംഇറാന്‍ ഭരണ കൂടത്തിന്റെ തണലില്‍ ആയിരുന്നു. അവരുടെ ക്രൂരതയില്‍ ജീവന്‍ പോയവരുടെയും ജീവച്ഛവങ്ങളായി ജീവിക്കുന്നവരുടെയും കണക്കെടുത്തല്‍ ഇതിന്റെ എത്രയോ മടങ് വരും. അന്ന് ശക്തമായ സൈനീക നടപടിയില്‍ കൂടിയാണ് അത് അമര്‍ച്ച ചെയ്തത്. ഇല്ലായിരുന്നെങ്കില്‍ ഇന്നും അക്രമത്തിന് ജനം ഇരയായെനേം. ചില അവസരങ്ങളില്‍ സമാധാനം നിലനിര്‍ത്താന്‍ സൈനീക നടപടി വേണ്ടിവരും. മദം പൊട്ടിയ ആനയെ തളയ്ക്കാതെ വിട്ടാല്‍ അതിന്റെ ഭവിഷ്യത്ത് എന്താണെന്ന് ഊഹിക്കാം. ചീറിപ്പാഞ്ഞുവരുന്ന ചീറ്റപ്പുലിയുടെ മുന്നിലിരുന്ന് വീണ വായിച്ച് ആരും കൊടുക്കാറില്ല.

ഓരോന്നിനെയും നേരിടാന്‍ ഓരോ മാര്‍ഗമുണ്ട്. ചില സമയത്ത് നിയമ ലങ്കനം നടത്തുമ്പോഴാണ് നിയമം സരക്ഷിക്കപ്പെടുന്നതെന്ന് പറയാറുണ്ട്. അതുപോലെ അമേരിക്ക ഇറാനുമേല്‍ ശക്തമായ നടപടിക്ക് കാരണമുണ്ട്. അസമാധാനത്തിന്റെ അവസ്ഥയെ ഇല്ലാതാക്കാന്‍ ഒരു പരിധി വരെ അമേരിക്കക്ക് ഇതേ മാര്‍ഗ്ഗമുണ്ടായിരുന്നൊള്ളു എന്ന് വേണം പറയാന്‍. അതിനെ വിമര്‍ശിക്കുമ്പോള്‍ അതിന്റെ യാഥാര്‍ഥ്യം കൂടി മനസ്സിലാക്കിയായിരിക്കണംട്രംപും വത്തിക്കാനും തമ്മില്‍ ഇതിനുമുന്‍പും കൊമ്പ് കോര്‍ത്തിട്ടുണ്ട്. ലിയോ പതിന്നാലമന്‍ മാര്‍പ്പാപ്പയുടെ മുന്‍ഗാമി ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി ട്രംപ് അനാരോഗ്യകരമായ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

ട്രംപിന്റെ ആദ്യ ഭരണ കാലത്ത് അന്ന് അമേരിക്കയുടെ അതിര്‍ത്തികളില്‍ മതില് നിര്‍മ്മിച്ചപ്പോള്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ അതിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തുവരികയുണ്ടായി. സ്‌നേഹത്തിന്റെ മതിലാണ് പണിയേണ്ടതെന്നായിരുന്നു അന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞത്. എന്റെ രാജ്യത്തിന്റെ കാര്യത്തില്‍ മറ്റൊരാള്‍ ഇടപെടേണ്ടതെന്നായിരുന്നു ട്രംപ് അതിന് കൊടുത്ത മറുപടി.അഭയാര്‍ത്ഥികളെ ചേര്‍ത്ത് നിര്‍ത്തണമെന്ന് അന്ന് യൂറോപ്യന്‍ രാജ്യങ്ങളോട് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞപ്പോള്‍ അവര്‍ അതിന്റെ ഭവിഷ്യത്ത് മനസ്സിലാക്കാതെ ചേര്‍ത്ത് നിര്‍ത്തി. എന്നാല്‍ അത് അവര്‍ക്ക് തന്നെ വിനയായി. ചുരുക്കത്തില്‍ ഒരാള്‍ ചെയ്യുന്നത് മറ്റൊരാള്‍ക്ക് ശരിയാകണമെന്നില്ല. അതുകൊണ്ട് അത് തെറ്റാണെന്നും പറയാന്‍ കഴിയില്ല.