പൊ​ള്ളാ​ച്ചി: ഒ​ൻ​പ​ത് പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വാ​ൽ​പ്പാ​റ വി​നോ​ദ​യാ​ത്ര ദു​ര​ന്ത​ത്തി​ൽ ഡ്രൈ​വ​റു​ടെ പ​രി​ച​യ​ക്കു​റ​വ് പ്ര​ധാ​ന കാ​ര​ണ​മാ​യേ​ക്കാ​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. ചു​രം റോ​ഡി​ലെ ഇ​റ​ക്ക​ങ്ങ​ളി​ൽ പാ​ലി​ക്കേ​ണ്ട ജാ​ഗ്ര​ത കു​റ​ഞ്ഞ​താ​ണ് വാ​ൻ നി​യ​ന്ത്ര​ണം വി​ട്ട് താ​ഴ്ച​യി​ലേ​ക്ക് മ​റി​യാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്ന് റി​പ്പോ​ർ​ട്ട് സൂ​ചി​പ്പി​ക്കു​ന്നു.

കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​ങ്ങ​ളി​ൽ ഗി​യ​ർ ഡൗ​ൺ ചെ​യ്യാ​തെ വാ​ഹ​നം ഇ​റ​ക്കി​യ​താ​കാം അ​പ​ക​ട​ത്തി​ന് വ​ഴി​വെ​ച്ച​ത്. വാ​നി​ന് മ​റ്റ് യാ​ന്ത്രി​ക ത​ക​രാ​റു​ക​ൾ ഉ​ള്ള​താ​യി ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ട​യ​റു​ക​ളു​ടെ​യും ബ്രേ​ക്കി​ന്‍റെ​യും അ​വ​സ്ഥ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ തൃ​പ്തി​ക​ര​മാ​യി​രു​ന്നു. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ മ​തി​യാ​യ സു​ര​ക്ഷാ ബാ​രി​ക്കേ​ഡു​ക​ൾ ഇ​ല്ലാ​ത്ത​ത് അ​പ​ക​ട​ത്തി​ന്‍റെ ആ​ഘാ​തം കൂ​ട്ടി. എ​ല്ലാ​യി​ട​ത്തും ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ ശു​പാ​ർ​ശ​യു​ണ്ട്.

മ​ല​പ്പു​റം പാ​ങ്ങ് പ​ള്ളി​പ്പ​റ​മ്പ് ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ നി​ന്നു​ള്ള വി​നോ​ദ​യാ​ത്രാ സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ 13-ാം ഹെ​യ​ർ​പി​ൻ വ​ള​വി​ൽ വെ​ച്ച് വാ​ൻ നി​യ​ന്ത്ര​ണം വി​ട്ട് 300 അ​ടി താ​ഴ്ച​യി​ലു​ള്ള 9-ാം വ​ള​വി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.