ബെ​​​​​​യ്ജിം​​​​​​ഗ്: ലോ​​​​​​ക​​​​​​ത്തെ വി​​​​​​സ്മ​​​​​​യി​​​​​​പ്പി​​​​​​ച്ച് കാ​​​​​​യി​​​​​​ക​​​​​​രം​​​​​​ഗ​​​​​​ത്ത് ച​​​​​​രി​​​​​​ത്ര​​​​​​പ​​​​​​ര​​​​​​മാ​​​​​​യ നേ​​​​​​ട്ടം കൈ​​​​​​വ​​​​​​രി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ് ചൈ​​​​​​ന​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ള്ള ഒ​​​​​​രു ഹ്യൂ​​​​​​മ​​​​​​നോ​​​​​​യ്ഡ് റോ​​​​​​ബോ​​​​​​ട്ട്. ഇ​​​​​​ന്ന​​​​​​ലെ ന​​​​​​ട​​​​​​ന്ന ബെ​​​​​​യ്ജിം​​​​​​ഗ് ഇ-​​​​​​ടൗ​​​​​​ൺ ഹ്യൂ​​​​​​മ​​​​​​നോ​​​​​​യി​​​​​​ഡ് റോ​​​​​​ബോ​​​​​​ട്ട് ഹാ​​​​​​ഫ് മാ​​​​​​ര​​​​​​ത്ത​​​​​​ണാ​​​​​​ണു റോ​​​​​​ബോ​​​​​​ട്ടി​​​​​​ക് സാ​​​​​​ങ്കേ​​​​​​തി​​​​​​ക​​​​​​വി​​​​​​ദ്യ​​​​​​യു​​​​​​ടെ പു​​​​​​തി​​​​​​യ കു​​​​​​തി​​​​​​പ്പി​​​​​​നു സാ​​​​​​ക്ഷി​​​​​​യാ​​​​​​യ​​​​​​ത്.

പ്ര​​​​​​മു​​​​​​ഖ ചൈ​​​​​​നീ​​​​​​സ് സ്മാ​​​​​​ർ​​​​​​ട്ട്ഫോ​​​​​​ൺ നി​​​​​​ർ​​​​​​മാ​​​​​​താ​​​​​​ക്ക​​​​​​ളാ​​​​​​യ ഹോ​​​​​​ണ​​​​​​ർ വി​​​​​​ക​​​​​​സി​​​​​​പ്പി​​​​​​ച്ചെ​​​​​​ടു​​​​​​ത്ത ‘ലൈ​​​​​​റ്റ്നിം​​​​​​ഗ്’ എ​​​​​​ന്ന റോ​​​​​​ബോ​​​​​​ട്ടാ​​​​​​ണു മ​​​​​​നു​​​​​​ഷ്യ​​​​​​ർ സ്ഥാ​​​​​​പി​​​​​​ച്ച ലോ​​​​​​ക റെ​​​​​​ക്കോ​​​​​​ർ​​​​​​ഡു​​​​​​ക​​​​​​ളെ പി​​​​​​ന്നി​​​​​​ലാ​​​​​​ക്കി ഒ​​​​​​ന്നാ​​​​​​മ​​​​​​തെ​​​​​​ത്തി​​​​​​യ​​​​​​ത്. ഏ​​​​​​ക​​​​​​ദേ​​​​​​ശം 21 കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ർ ദൂ​​​​​​രം വെ​​​​​​റും 50 മി​​​​​​നി​​​​​​റ്റും 26 സെ​​​​​​ക്ക​​​​​​ൻ​​​​​​ഡും കൊ​​​​​​ണ്ടാ​​​​​​ണ് ഈ ​​​​​​റോ​​​​​​ബോ​​​​​​ട്ട് ഓ​​​​​​ടി​​​​​​ത്തീ​​​​​​ർ​​​​​​ത്ത​​​​​​ത്. ഉ​​​​ഗാ​​​​ണ്ട​​​​യു​​​​ടെ ജേ​​​​​​ക്ക​​​​​​ബ് കി​​​​​​പ്ലി​​​​​​മോ ക​​​​ഴി​​​​ഞ്ഞ മാ​​​​ർ​​​​ച്ചി​​​​ൽ പോ​​​​ർ​​​​ച്ചു​​​​ഗ​​​​ലി​​​​ലെ ലി​​​​സ്ബ​​​​ണി​​​​ൽ സ്ഥാ​​​​​​പി​​​​​​ച്ച 57.20 എ​​​​​​ന്ന മ​​​​​​നു​​​​​​ഷ്യലോ​​​​​​ക റിക്കോ​​​​​​ർ​​​​​​ഡാ​​​​​​ണ് റോ​​​​​​ബോ​​​​​​ട്ട് ത​​​​​​ക​​​​​​ർ​​​​​​ത്ത​​​​​​ത്. മ​​​​​​നു​​​​​​ഷ്യ​​​​​​നേ​​​​​​ക്കാ​​​​​​ൾ ഏ​​​​​​ഴു മി​​​​​​നി​​​​​​റ്റ് വേ​​​​​​ഗ​​​​​​ത്തി​​​​​​ൽ റോ​​​​​​ബോ​​​​​​ട്ട് ഓ​​​​​​ടി. ര​​​​ണ്ടും മൂ​​​​ന്നും സ്ഥാ​​​​ന​​​​ങ്ങ​​​​ളും റോ​​​​ബോ​​​​ട്ടു​​​​ക​​​​ൾ​​​​ക്കാ​​​​ണ്.

21.1 കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ർ ട്രാ​​​​​​ക്കി​​​​​​ൽ ഏ​​​​​​ക​​​​​​ദേ​​​​​​ശം 12,000 മ​​​​​​നു​​​​​​ഷ്യ ഓ​​​​​​ട്ട​​​​​​ക്കാ​​​​​​ർ​​​​​​ക്കൊ​​​​​​പ്പം മു​​​​​​ന്നൂ​​​​​​റോ​​​​​​ളം ഹ്യൂ​​​​​​മ​​​​​​നോ​​​​​​യി​​​​​​ഡ് റോ​​​​​​ബോ​​​​​​ട്ടു​​​​​​ക​​​​​​ളാ​​​​​​ണു മാ​​​​​​ര​​​​​​ത്ത​​​​​​ണി​​​​​​ൽ പ​​​​​​ങ്കെ​​​​​​ടു​​​​​​ത്ത​​​​​​ത്. സു​​​​​​ര​​​​​​ക്ഷ​​​​​​യ്ക്കു​​​​​​വേ​​​​​​ണ്ടി മ​​​​​​നു​​​​​​ഷ്യ കാ​​​​​​യി​​​​​​ക​​​​​​താ​​​​​​ര​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും റോ​​​​​​ബോ​​​​​​ട്ടു​​​​​​ക​​​​​​ൾ​​​​​​ക്കും വേ​​​​​​ണ്ടി​​​​​​യു​​​​​​ള്ള ട്രാ​​​​​​ക്കു​​​​​​ക​​​​​​ൾ വേ​​​​​​ലി​​​​​​കെ​​​​​​ട്ടി തി​​​​​​രി​​​​​​ച്ചി​​​​​​രു​​​​​​ന്നു.

ക​​​​​​ഴി​​​​​​ഞ്ഞ വ​​​​​​ർ​​​​​​ഷം ഇ​​​​​​തേ മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​ൽ വി​​​​​​ജ​​​​​​യി​​​​​​ച്ച റോ​​​​​​ബോ​​​​​​ട്ട് ര​​​​​​ണ്ടു മ​​​​​​ണി​​​​​​ക്കൂ​​​​​​റി​​​​​​ല​​​​​​ധി​​​​​​കം സ​​​​​​മ​​​​​​യ​​​​​​മെ​​​​​​ടു​​​​​​ത്താ​​​​​​ണ് ഓ​​​​​​ട്ടം പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​ക്കി​​​​​​യി​​​​​​രു​​​​​​ന്ന​​​​​​ത്. എ​​​​​​ന്നാ​​​​​​ൽ വെ​​​​​​റും ഒ​​​​​​രു വ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​നു​​​​​​ള്ളി​​​​​​ൽ സാ​​​​​​ങ്കേ​​​​​​തി​​​​​​ക​​​​​​വി​​​​​​ദ്യ​​​​​​യി​​​​​​ലു​​​​​​ണ്ടാ​​​​​​യ വ​​​​​​ൻ കു​​​​​​തി​​​​​​ച്ചു​​​​​​ചാ​​​​​​ട്ട​​​​​​മാ​​​​​​ണ് ഈ ​​​​​​റെ​​​​​​ക്കോ​​​​​​ർ​​​​​​ഡ് പ്ര​​​​​​ക​​​​​​ട​​​​​​ന​​​​​​ത്തി​​​​​​നു​​​​പി​​​​​​ന്നി​​​​​​ൽ. ഈ ​​​​​​വ​​​​​​ർ​​​​​​ഷ​​​​​​ത്തെ മാ​​​​​​ര​​​​​​ത്ത​​​​​​ണി​​​​​​ൽ ഏ​​​​​​ക​​​​​​ദേ​​​​​​ശം 40 ശ​​​​​​ത​​​​​​മാ​​​​​​നം റോ​​​​​​ബോ​​​​​​ട്ടു​​​​​​ക​​​​​​ളും അ​​​​​​തി​​​​​​ലെ ഓ​​​​​​ൺ​​​​​​ബോ​​​​​​ർ​​​​​​ഡ് സെ​​​​​​ൻ​​​​​​സ​​​​​​റു​​​​​​ക​​​​​​ളും നി​​​​​​ർ​​​​​​മി​​​​​​ത​​​​​​ബു​​​​​​ദ്ധി​​​​​​യും ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ചു സ്വ​​​​​​യം​​​​​​നി​​​​​​യ​​​​​​ന്ത്രി​​​​​​ത​​​​​​മാ​​​​​​യാ​​​​​​ണു പ​​​​​​ങ്കെ​​​​​​ടു​​​​​​ത്ത​​​​​​ത്.

മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​ൽ അ​​​​​​ഞ്ച് രാ​​​​​​ജ്യാ​​​​​​ന്ത​​​​​​ര ടീ​​​​​​മു​​​​​​ക​​​​​​ളും മാ​​​​​​റ്റു​​​​​​ര​​​​​​ച്ചി​​​​​​രു​​​​​​ന്നു. മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​നി​​​​​​ടെ ചി​​​​​​ല റോ​​​​​​ബോ​​​​​​ട്ടു​​​​​​ക​​​​​​ൾ വീ​​​​​​ഴു​​​​​​ക​​​​​​യും ത​​​​​​ട​​​​​​സ​​​​​​ങ്ങ​​​​​​ളി​​​​​​ൽ ത​​​​​​ട്ടു​​​​​​ക​​​​​​യും ചെ​​​​​​യ്തെ​​​​​​ങ്കി​​​​​​ലും ഭൂ​​​​​​രി​​​​​​ഭാ​​​​​​ഗ​​​​​​വും വി​​​​​​ജ​​​​​​യ​​​​​​ക​​​​​​ര​​​​​​മാ​​​​​​യി ഫി​​​​​​നി​​​​​​ഷ് ചെ​​​​​​യ്തു. സ്വ​​​​​​യം നി​​​​​​യ​​​​​​ന്ത്രി​​​​​​ത​​​​​​മാ​​​​​​യി ഓ​​​​​​ടി​​​​​​യ റോ​​​​​​ബോ​​​​​​ട്ടു​​​​​​ക​​​​​​ളു​​​​​​ടെ പ്ര​​​​​​ക​​​​​​ട​​​​​​നം കാ​​​​​​ണി​​​​​​ക​​​​​​ളെ അ​​​​​​മ്പ​​​​​​ര​​​​​​പ്പി​​​​​​ച്ചു.

ഗ​​​​താ​​​​ഗ​​​​തം നി​​​​​​യ​​​​​​ന്ത്രി​​​​​​ക്കാ​​​​​​നും നി​​​​​​ർ​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ൾ ന​​​​​​ൽ​​​​​​കാ​​​​​​നും വ​​​​​​രെ റോ​​​​​​ബോ​​​​​​ട്ടു​​​​​​ക​​​​​​ളെ ട്രാ​​​​​​ക്കി​​​​​​ൽ വി​​​​​​ന്യ​​​​​​സി​​​​​​ച്ചി​​​​​​രു​​​​​​ന്നു.അ​​​​​​മേ​​​​​​രി​​​​​​ക്ക ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ​​​​​​യു​​​​​​ള്ള രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​യു​​​​​​ള്ള സാ​​​​​​ങ്കേ​​​​​​തി​​​​​​ക മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​ൽ ചൈ​​​​​​ന കൈ​​​​​​വ​​​​​​രി​​​​​​ച്ച വ​​​​​​ലി​​​​​​യൊ​​​​​​രു മു​​​​​​ന്നേ​​​​​​റ്റ​​​​​​മാ​​​​​​യാ​​​​​​ണ് ഈ ​​​​​​നേ​​​​​​ട്ടം വി​​​​​​ല​​​​​​യി​​​​​​രു​​​​​​ത്ത​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​ത്. 2026-2030 കാ​​​​​​ല​​​​​​യ​​​​​​ള​​​​​​വി​​​​​​ലെ ചൈ​​​​​​ന​​​​​​യു​​​​​​ടെ അ​​​​​​ഞ്ചാം പ​​​​​​ഞ്ച​​​​​​വ​​​​​​ത്സ​​​​​​ര പ​​​​​​ദ്ധ​​​​​​തി​​​​​​യു​​​​​​ടെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി ഹ്യൂ​​​​​​മ​​​​​​നോ​​​​​​യ്ഡ് റോ​​​​​​ബോ​​​​​​ട്ടു​​​​​​ക​​​​​​ളു​​​​​​ടെ വി​​​​​​ക​​​​​​സ​​​​​​ന​​​​​​ത്തി​​​​​​നു രാ​​​​​​ജ്യം വ​​​​​​ലി​​​​​​യ പ്രാ​​​​​​ധാ​​​​​​ന്യ​​​​​​മാ​​​​​​ണു ന​​​​​​ല്‍​കു​​​​​​ന്ന​​​​​​ത്.

മാ​​​​ര​​​​ത്ത​​​​ണി​​​​ൽ വി​​​​​​ജ​​​​​​യി​​​​​​ച്ച റോ​​​​​​ബോ​​​​​​ട്ട് ഒ​​​​​​രു വ​​​​​​ർ​​​​​​ഷ​​​​​​മാ​​​​​​യി വി​​​​​​ക​​​​​​സി​​​​​​പ്പി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ടി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു​​​​​​വെ​​​​​​ന്ന് ഹോ​​​​​​ണ​​​​​​ർ ക​​​​​​ന്പ​​​​​​നി​​​​​​യി​​​​​​ലെ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​ർ ഡു ​​​​​​സി​​​​​​യാ​​​​​​വോ​​​​​​ഡി പ​​​​​​റ​​​​​​ഞ്ഞു. കൂ​​​​​​ടാ​​​​​​തെ മാ​​​​​​ര​​​​​​ത്ത​​​​​​ണി​​​​​​ന് പാ​​​​​​ക​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യി ഏ​​​​​​ക​​​​​​ദേ​​​​​​ശം 90 മു​​​​​​ത​​​​​​ൽ 95 സെ​​​​​​ന്‍റീ​​​​​​മീ​​​​​​റ്റ​​​​​​ർ വ​​​​​​രെ നീ​​​​​​ള​​​​​​മു​​​​​​ള്ള കാ​​​​​​ലു​​​​​​ക​​​​​​ളോ​​​​​​ടെ​​​​​​യാ​​​​​​ണ് ഇ​​​​​​തു രൂ​​​​​​പ​​​​​​ക​​​​​​ല്പ​​​​​​ന ചെ​​​​​​യ്തി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. സാ​​​​​​ധാ​​​​​​ര​​​​​​ണ സ്മാ​​​​​​ർ​​​​​​ട്ട് ഫോ​​​​​​ണു​​​​​​ക​​​​​​ളി​​​​​​ൽ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കാ​​​​​​റു​​​​​​ള്ള ലി​​​​​​ക്വി​​​​​​ഡ് കൂ​​​​​​ളിം​​​​​​ഗ് സാ​​​​​​ങ്കേ​​​​​​തി​​​​​​ക​​​​​​വി​​​​​​ദ്യ ഓ​​​​​​ട്ട​​​​​​ത്തി​​​​​​നി​​​​​​ട​​​​​​യി​​​​​​ൽ ചൂ​​​​​​ട് വ​​​​​​ർ​​​​​​ധി​​​​​​ക്കു​​​​​​ന്ന​​​​​​ത് നി​​​​​​യ​​​​​​ന്ത്രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യി റോ​​​​​​ബോ​​​​​​ട്ടു​​​​​​ക​​​​​​ളി​​​​​​ൽ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ചി​​​​​​രു​​​​​​ന്ന​​​​താ​​​​യും അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി.