ക​ണ്ണൂ​ർ: നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ്. ലോ​ൺ ആ​പ്പ് ഭീ​ഷ​ണി​യാ​ണ് നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ് വ്യ​ക്ത​മാ​ക്കി. ജാ​തി വി​വേ​ച​ന ആ​രോ​പ​ണം തെ​റ്റാ​ണെ​ന്ന് കോ​ള​ജ് എം​ഡി അ​ദി​നാ​ൻ പ​റ​ഞ്ഞു.

നി​തി​ൻ ലോ​ൺ എ​ടു​ത്ത​ത് സ​ഹോ​ദ​രീ ഭ​ർ​ത്താ​വി​ന് വേ​ണ്ടി​യാ​ണ്. അ​ധ്യാ​പി​ക​യു​ടെ ന​മ്പ​ർ റ​ഫ​റ​ൻ​സ് ന​മ്പ​റി​ൽ നി​ന്ന് മാ​റ്റാ​ൻ നി​തി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. അ​ധ്യാ​പി​ക​യു​ടെ ന​മ്പ​ർ ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് നി​തി​ൻ രാ​ജ് ആ​വ​ർ​ത്തി​ച്ചു. ഇ​തോ​ടെ അ​ധ്യാ​പി​ക സൈ​ബ​ർ സെ​ല്ലി​ൽ പ​രാ​തി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് നി​തി​ൻ രാ​ജ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നും അ​ദി​നാ​ൻ പ​റ​ഞ്ഞു. കോ​ള​ജി​ന് പു​റ​ത്ത് നി​തി​ൻ രാ​ജ് ഉ​ൾ​പ്പെ​ട്ട ചി​ല പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ ​സ​മ​യ​ത്തെ​ല്ലാം കോ​ള​ജി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് പ​ര​മാ​വ​ധി സ​ഹാ​യി​ച്ച​താ​ണ്. കൗ​ൺ​സി​ലിം​ഗ് ന​ൽ​കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി ര​ക്ഷി​താ​ക്ക​ൾ നി​തി​നെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി.

ഇ​ക്കാ​ര്യം കോ​ള​ജി​ലും പോ​ലീ​സ് സ്റ്റേ​ഷ​നി​ലും എ​ഴു​തി ന​ൽ​കി​യി​രു​ന്നു. അ​ധ്യാ​പക​​ർ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നി​തി​ൻ തി​രി​കെ കോ​ള​ജി​ൽ എ​ത്തി​യ​ത്. കോ​ള​ജി​ലെ അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും അ​ട​ക്കം ഒ​രാ​ൾ​ക്കെ​തി​രെ​യും നി​തി​ൻ​രാ​ജ് പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും കോ​ള​ജ് എം​ഡി പ​റ​ഞ്ഞു.