കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ അ​ന്വേ​ഷ​ണം നി​ല​ച്ചു. കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ളാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി, പ​ത്മ​കു​മാ​ര്‍ ഉ​ൾ​പ്പ​ടെ​യു​ള്ള ആ​രെ​യും ഇ​ഡി ചോ​ദ്യം ചെ​യ്തി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ലെ ക​ള്ള​പ്പ​ണ ഇ​ട​പാ​ട് ഉ​ള്‍​പ്പെ​ടെ​യാ​ണ് ഇ‍​ഡി അ​ന്വേ​ഷി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് ഇ​ഡി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് മു​രാ​രി ബാ​ബു അ​ട​ക്ക​മു​ള്ള​വ​രെ ചോ​ദ്യം ചെ​യ്തെ​ങ്കി​ലും ഇ​തു​വ​രെ ഇ​ഡി ആ​രു​ടെ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ഇ​തി​നി​ടെ കേ​സ് അ​ന്വേ​ഷി​ച്ചി​രു​ന്ന ഇ​ഡി അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​റെ അ​ശു​ഘോ​യ​ലി​നെ സ്ഥ​ലം മാ​റ്റു​ക​യും ചെ​യ​തി​രു​ന്നു. എ​ന്നാ​ൽ പു​തി​യ ഉ​ദ്യോ​ഗ​സ്ഥ​ൻ ചാ​ർ​ജ് ഏ​റ്റെ​ടു​ത്തെ​ങ്കി​ലും ഇ​തു​വ​രെ സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടി​ല്ല.

ഇ​ഡി അ​ന്വേ​ഷ​ണം നി​ല​ച്ച​തി​നൊ​പ്പം ത​ന്നെ എ​സ്‍​ഐ​ടി അ​ന്വേ​ഷ​ണ​വും ഇ​ഴ​യു​ക​യാ​ണ്. ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യ ക്ര​മ​ക്കേ​ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ഡി കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.