കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ക​ല്ലാ​ച്ചി കോ​വി​ല​കം റോ​ഡി​ല്‍ മ​ധ്യ​വ​യ​സ്‌​ക​യെ വീ​ട്ടു​വ​ള​പ്പി​ലെ കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഗൗ​രി​ശ​ങ്ക​ര്‍ വീ​ട്ടി​ല്‍ ഗീ​ത(57) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​ഴ് മ​ണി​യോ​ടെ വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള കി​ണ​റ്റി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ ഗീ​ത​യെ വീ​ട്ടി​ല്‍ നി​ന്നും കാ​ണാ​താ​യി​രു​ന്നു. തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വീ​ടി​ന്‍റെ പി​ന്‍​വ​ശ​ത്തെ കി​ണ​റ്റി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​ന്‍ ത​ന്നെ പു​റ​ത്തെ​ടു​ത്ത് നാ​ദാ​പു​രം ഗ​വ​ണ്‍​മെ​ന്‍റ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഗീ​ത​യു​ടെ ബ​ന്ധു​വാ​യ സ​ജീ​വ് കു​മാ​റി​ന്‍റെ പ​രാ​തി​യി​ല്‍ നാ​ദാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കി.