കൊച്ചി: കള്ളപ്പണക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടാന്‍ നിര്‍ണായക സഹായം നല്കിയ ആലപ്പുഴ പോലീസിനെ അഭിനന്ദിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി).
കേരള പോലീസിന് ഇതാദ്യമായാണ് ഇഡി ഇത്തരമൊരു അഭിനന്ദനക്കത്ത് നല്‍കുന്നത്.
ഇഡിയെ കൈക്കൂലി കേസില്‍ കുരുക്കിയ കൊല്ലത്തെ കശുവണ്ടി വ്യവസായിയായ പ്രതിയെ കഴിഞ്ഞ ജനുവരി 14ന് ഇഡി അറസ്റ്റ് ചെയ്തിരുന്നു.
പ്രതിയെ പിടികൂടുന്നതിനും സഹായിച്ച ആലപ്പുഴ ജില്ലാ സ്പെഷല്‍ ബ്രാഞ്ചിലെ എസ്സിപിഒമാരായ മനു മോഹന്‍, വി.എച്ച്. നിസാര്‍, പൂച്ചാക്കല്‍ പോലീസ് സ്റ്റേഷനിലെ എസ്സിപിഒമാരായ ടി.എസ്. ബിജോയ്, പി.വി. അഭിലാഷ് എന്നിവരെയാണ് ഇഡി അഭിനന്ദിച്ചത്.



