ന്യൂ​ഡ​ൽ​ഹി: ഉ​ദ​യ​കു​മാ​ര്‍ ഉ​രു​ട്ടി​ക്കൊ​ല​ക്കേ​സി​ൽ പ്ര​തി​ക​ളാ​യി​രു​ന്ന പോ​ലീ​സു​കാ​രെ വെ​റു​തെ വി​ട്ട​തി​നെ​തി​രെ സി​ബി​ഐ സു​പ്രീം​കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കി. നാ​ലു​പോ​ലീ​സു​കാ​രെ വെ​റു​തെ വി​ട്ട ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് സി​ബി​ഐ​യു​ടെ ആ​വ​ശ്യം.

സി​ബി​ഐ​യു​ടെ അ​പ്പീ​ലി​ൽ പ്ര​തി​ക​ളാ​യ പോ​ലീ​സു​കാ​ർ​ക്ക് സു​പ്രീം​കോ​ട​തി നോ​ട്ടീ​സ​യ​ച്ചു. കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ കെ.​ജി​ത​കു​മാ​ർ, നാ​ല് മു​ത​ൽ ആ​റ് വ​രെ പ്ര​തി​ക​ളാ​യ ടി. ​അ​ജി​ത് കു​മാ​ർ, ഇ.​കെ.​സാ​ബു, ടി.​കെ.​ഹ​രി​ദാ​സ് എ​ന്നി​വ​രെ വെ​റു​തെ വി​ട്ട ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ​യാ​ണ് സി​ബി​ഐ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഉ​ദ​യ​കു​മാ​റി​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​ത് ക്രൂ​ര​മാ​യ ക​സ്റ്റ​ഡി പീ​ഡ​ന​മാ​ണെ​ന്ന് സി​ബി​ഐ​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ സു​പ്രീം​കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ ഇ​രു​മ്പു പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് ഉ​രു​ട്ടി​യ​ത​ട​ക്കം 22 ഗു​രു​ത​ര പ​രി​ക്കു​ക​ൾ ഉ​ദ​യ​കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും സി​ബി​ഐ​യു​ടെ അ​പ്പീ​ലി​ൽ പ​റ​യു​ന്നു.

2005 ലാ​ണ് തി​രു​വ​ന​ന്ത​പു​രം ഫോ​ര്‍​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വ​ച്ച് പോ​ലീ​സു​കാ​രു​ടെ മ​ര്‍​ദ​ന​ത്തെ തു​ട​ര്‍​ന്ന് ഉ​ദ​യ​കു​മാ​ര്‍ മ​രി​ച്ച​ത്. മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ചാ​ണ് ഉ​ദ​യ​കു​മാ​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.