ജെഡിയു നേതാവ്‌ ഹരിവൻശ്‌ നാരായൺസിങ് രാജ്യസഭാ ഉപാധ്യക്ഷൻ. മൂന്നാം തവണയാണ് ഹരിവൻശ്‌ നാരായൺസിങ് തെരഞ്ഞെടുക്കപ്പെടുന്നത്. ഹരിവൻശിന്റെ രണ്ടാം കാലാവധി ഏപ്രിൽ 9ന് അവസാനിച്ചിരുന്നു. പിന്നാലെ, രാഷ്ട്രപതി അദ്ദേഹത്തെ വീണ്ടും രാജ്യസഭാംഗമായി നാമനിർദേശം ചെയ്തിരുന്നു. ഡെപ്യൂട്ടി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ഹരിവൻഷ് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ഇത് മൂന്നാം തവണയാണ് ഹരിവൻഷ് ഡെപ്യൂട്ടി ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നത്.

ഹരിവൻഷിന്റെ അനുഭവ സമ്പത്ത് സഭയ്ക്ക് ഏറെ പ്രയോജനപ്പെടുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ന് മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ ജന്മദിനം കൂടിയാണിന്നെന്നും ഹരിവൻഷ് ചന്ദ്രശേഖറിനെ കുറിച്ച് പുസ്തകം എഴുതിയിട്ടുണ്ടെന്നും മോദി ഓർമ്മിച്ചു. ഏറെ നാളത്തെ പത്രപ്രവർത്തകനെന്ന അനുഭവ പരിചയവും ഹരിവൻഷിനുണ്ട്. ഹരിവൻഷിന്റെ അനുഭവ സമ്പത്ത് സഭയ്ക്ക് ഏറെ പ്രയോജനപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.