ചെ​ങ്ങ​ന്നൂ​ർ: മാ​ല​ദ്വീ​പി​ൽ വി​ദ്യാ​ർ​ഥി​യു​ടെ ക്രൂ​ര​മാ​യ മ​ർ​ദ​ന​ത്തി​നി​ര​യാ​യ അ​ധ്യാ​പി​ക സ്മി​ത എ​ൻ. പി​ള്ള​യെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ഉ​ട​ൻ നാ​ട്ടി​ലെ​ത്തി​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണെ​ന്നും അ​ടു​ത്ത ആ​ഴ്ച ആ​ദ്യ​ത്തോ​ടെ സ്മി​ത​യെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ഭ​ർ​ത്താ​വ് ദീ​പ​ക് ശ​ശി പ​റ​ഞ്ഞു.

​നി​ല​വി​ൽ മാ​ല​ദ്വീ​പി​ൽ വേ​ദ​ന സം​ഹാ​രി​ക​ൾ മാ​ത്ര​മാ​ണ് ന​ൽ​കു​ന്ന​ത്. മൂ​ക്കി​ന്‍റെ എ​ല്ലി​ന് ഗു​രു​ത​ര​മാ​യി പൊ​ട്ട​ലേ​റ്റ സ്മി​ത​യു​ടെ ശ​സ്ത്ര​ക്രി​യ നാ​ട്ടി​ലെ​ത്തി​യ ശേ​ഷം ന​ട​ത്താ​നാ​ണ് കു​ടും​ബ​ത്തി​ന്‍റെ തീ​രു​മാ​നം.

സം​ഭ​വം ന​ട​ന്നി​ട്ടും സ്കൂ​ൾ അ​ധി​കൃ​ത​ർ വി​വ​രം കു​ടും​ബ​ത്തെ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ക്കാ​ത്ത​തി​ൽ ഗു​രു​ത​ര​മാ​യ വീ​ഴ്ച​യു​ണ്ടാ​യ​താ​യി കു​ടും​ബം ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലു​മാ​യി സം​സാ​രി​ച്ച​പ്പോ​ഴാ​ണ് വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​യ​ത്. അ​തേ​സ​മ​യം, ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​റു​ടെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് മാ​ല​ദ്വീ​പ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടി​ട്ടു​ണ്ട്. ചി​കി​ത്സ​യ്ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും നി​ല​വി​ൽ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും തു​ട​ർ ന​ട​പ​ടി​ക​ൾ ഹൈ​ക്ക​മ്മീ​ഷ​ണ​റു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ക്കു​മെ​ന്നും ഉ​റ​പ്പ് ല​ഭി​ച്ചി​ട്ടു​ണ്ട്.
​​

മാ​ല​ദ്വീ​പി​ലെ ഗാ​ഫ് ധാ​ൽ അ​റ്റോ​ൾ സ്‌​കൂ​ളി​ലെ ലാ​ബി​ലി​രു​ന്ന് വി​ദ്യാ​ർ​ഥി സ്ഥി​ര​മാ​യി മൊ​ബൈ​ൽ ഗെ​യിം ക​ളി​ക്കു​ന്ന​ത് വി​ല​ക്കി​യ​താ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണം. വീ​ഡി​യോ എ​ടു​ത്ത് പ്രി​ൻ​സി​പ്പ​ലി​നെ അ​റി​യി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​തോ​ടെ പ്ര​കോ​പി​ത​നാ​യ വി​ദ്യാ​ർ​ഥി സ്മി​ത​യു​ടെ ഫോ​ൺ ത​ട്ടി​പ്പ​റി​ച്ചെ​റി​യു​ക​യും മു​ഖ​ത്ത് പ​ല​ത​വ​ണ ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ത​ല​യു​ടെ പി​ൻ​ഭാ​ഗ​ത്തും മ​ർ​ദ​ന​മേ​റ്റു. മ​റ്റ് അ​ധ്യാ​പ​ക​ർ ഓ​ടി​യെ​ത്തി​യാ​ണ് വി​ദ്യാ​ർ​ഥി​യു​ടെ കൈ​യി​ൽ നി​ന്നും സ്മി​ത​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

​ഈ ​മാ​സം 30-ന് ​ജോ​ലി രാ​ജി​വെ​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ഇ​രി​ക്കെ​യാ​ണ് ഈ ​ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. ചെ​ങ്ങ​ന്നൂ​ർ തി​ട്ട​മേ​ൽ ക​ല്ലൂ​ർ വീ​ട്ടി​ൽ ദീ​പ​ക് ശ​ശി​യു​ടെ ഭാ​ര്യ​യാ​ണ് സ്മി​ത എ​ൻ. പി​ള്ള.