ച​ത്തീ​സ്ഗ​ഡ്: പ​വ​ർ പ്ലാ​ന്‍റി​ൽ 20 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വേ​ദാ​ന്ത ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ അ​നി​ൽ അ​ഗ​ർ​വാ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ച​ത്തീ​സ്ഗ​ഡ് പോ​ലീ​സ്.

ഏ​പ്രി​ൽ 14ന് ​സിം​ഗി​ത​രാ​യ് ഗ്രാ​മ​ത്തി​ലെ വേ​ദാ​ന്ത പ്ലാ​ന്‍റി​ൽ ബോ​യി​ല​റി​ൽ നി​ന്ന് ട​ർ​ബൈ​നി​ലേ​ക്ക് ഉ​യ​ർ​ന്ന മ​ർ​ദ​ത്തി​ലു​ള്ള നീ​രാ​വി കൊ​ണ്ടു​പോ​കു​ന്ന സ്റ്റീ​ൽ ട്യൂ​ബ് പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ 20 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 16 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

വേ​ദാ​ന്ത ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ അ​നി​ൽ അ​ഗ​ർ​വാ​ളി​നും മ​റ്റു​ള്ള​വ​ർ​ക്കു​മെ​തി​രെ വ്യാ​ഴാ​ഴ്ച എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യു​ടെ 289 (യ​ന്ത്ര​ങ്ങ​ളോ​ടു​ള്ള അ​ശ്ര​ദ്ധ), 3(5) (പൊ​തു ഉ​ദ്ദേ​ശ്യം), സെ​ക്ഷ​ൻ 106 (അ​ശ്ര​ദ്ധ മൂ​ല​മു​ള്ള മ​ര​ണം) എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്ത​താ​യി ശ​ക്തി പോ​ലീ​സ് സൂ​പ്ര​ണ്ട് പ്ര​ഫു​ൽ താ​ക്കൂ​ർ പ​റ​ഞ്ഞു. അ​നി​ൽ അ​ഗ​ർ​വാ​ൾ ഉ​ൾ​പ്പ​ടെ പ​ത്ത് ആ​ളു​ക​ളു​ടെ പേ​രാ​ണ് എ​ഫ്‌​ഐ​ആ​റി​ൽ ഉ​ള്ള​ത്.