ഇടുക്കി മുരിക്കാശേരി രാജഗിരിയില്‍ നിന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതിയുള്ളത്. ഞായറാഴ്ച രാവിലെയോടെ ആയിരുന്നു സംഭവം.

ഇ-കോമേഴ്സ് സ്ഥാപനത്തിലെ ട്രെയിനർ ജയചന്ദ്രനെയാണ് അജ്ഞാതർ തട്ടിക്കൊണ്ടുപോയതായി പരാതിയുള്ളത്. ജയചന്ദ്രൻ സുഹൃത്തുക്കള്‍ക്കൊപ്പം മുരിക്കാശേരി രാജഗിരിയില്‍ താമസിച്ചുവരികയായിരുന്നു.

രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം മുരിക്കാശേരിയില്‍ നിന്ന് മടങ്ങുംവഴിയാണ് ഇന്നോവയില്‍ എത്തിയ അജ്ഞാതർ ജയചന്ദ്രനെ തട്ടിക്കൊണ്ടുപോയത്. ഇതേ തുടർന്ന് ഒപ്പമുണ്ടായിരുന്നവരാണ് പോലീസില്‍ പരാതി നല്‍കിയത്.