യു ഡി എഫിന് തിളക്കമാര്‍ന്ന വിജയം ഉണ്ടാകും.
കേരളത്തില്‍ സി പി എമ്മിന് ബി ജെ പിയുമായി അന്തര്‍ധാരയുണ്ട് എന്ന് വ്യക്തമാണെന്നും അദ്ദേഹം തിരുവന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തുടര്‍ഭരണം ഉണ്ടായാല്‍ കേരളം ബംഗാള്‍ ആകുമെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. ജനങ്ങളുമായി സമ്പര്‍ക്കമില്ലാത്ത പി ആര് വര്‍ക്കിലൂടെ മാത്രം മുഖം മിനുക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന് മാറി. സെക്രട്ടറിയേറ്റിന് രാവണന് കോട്ടയാക്കി മാറ്റിയെന്നും എ കെ ആന്റണി പരിഹസിച്ചു.
പത്രക്കാരുടെ ചോദ്യങ്ങളെ പോലും നേരിടാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. ഈ അസഹിഷ്ണുതയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത് .
പത്തുവര്‍ഷംകൊണ്ട് കേരളം ഏറെ പിന്നോട്ട് പോയിരിക്കുന്നു. കര്‍ണാടകയും തമിഴ്നാടും തെലങ്കാനയും വികസനത്തില്‍ കേരളത്തേക്കാള്‍ മുന്നോട്ട് കുതിക്കുകയാണ്.
ആറ് ലക്ഷം കോടിയുടെ കടമാണ് കേരളത്തിന് ഉള്ളത്. അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ പഠനാവശ്യമായും ജോലി തേടിയും കേരളത്തില്‍ നിന്നും പാലായനം ചെയ്യുന്നു. 40 ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുക്കും എന്നായിരുന്നു വ്യവസായ മന്ത്രി പറഞ്ഞിരുന്നത്. പക്ഷേ കേരളത്തിലെ യുവജനങ്ങളുടെ ഒഴുക്ക് തടയാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല.
മുന്‍പ് യു ഡി എഫില്‍ ആയിരുന്നു റിബലുകള്‍ ഉണ്ടായിരുന്നത്. പക്ഷേ ഇത്തവണ ഇടതുപക്ഷത്തു നിന്നാണ് ഏറ്റവും കൂടുതല്‍ റിബലുകള്‍ മത്സരിക്കുന്നത്.
കേരളത്തിലെ നിഷ്പക്ഷരായ ജനങ്ങള്‍ പിണറായിയുടെ തുടര്‍ഭരണത്തെ ഭയത്തോടെയാണ് കാണുന്നത്. മോദി പിന്തുണ കൊടുത്താല്‍ പോലും ഇടതുപക്ഷത്തിന് തിരിച്ചു വരാന്‍ സാധ്യമല്ലാത്ത വിധം ജനങ്ങള്‍ വെറുത്തു കഴിഞ്ഞു.
യു ഡി എഫ് ഒറ്റക്കെട്ടാണ്. വിജയിച്ചു കഴിഞ്ഞാല്‍ 48 മണിക്കൂറിനുള്ളില്‍ യു ഡി എഫ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നും
എ.കെ ആൻ്റണി പറഞ്ഞു.



