വിവിധ രാജ്യങ്ങങ്ങൾക്കെതിരെ ചുമത്തിയ പകരച്ചുങ്കം റദ്ദാക്കിയ യുഎസ് സുപ്രീം കോടതിക്കു പിന്നാലെ 150 ദിവസത്തേക്ക് ആഗോളതലത്തിൽ 10% പകരച്ചുങ്കം ഏർപ്പെടുത്തുമെന്നു പ്രഖ്യാപിച്ച് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. നിലവിലുള്ള തീരുവകൾക്കു പുറമേയാണ് ഇതെന്നും ട്രംപ് പറഞ്ഞു. 1974ലെ വ്യാപാര നിയമപ്രകാരമാണ് ഉത്തരവെന്നും വ്യക്തമാക്കി. ഇന്ത്യയ്ക്കു മേലുള്ള പകരച്ചുങ്കം 18 ശതമാനമായി തുടരുമെന്ന് ട്രംപ് വ്യക്തമാക്കി.