ഭാര്യ സ്‌നേഹ ഐപ്പിനൊപ്പം 23-ാം വിവാഹ വാർഷികം ആഘോഷിച്ച് നടനും പരസ്യചിത്ര സംവിധായകനുമായ പ്രകാശ് വർമ. പ്രകാശ് വർമയ്‌ക്കൊപ്പമുള്ള വിവിധ കാലങ്ങളിലെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ സ്‌നേഹ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.

’23 വർഷത്തെ ദാമ്പത്യം. 25 വർഷമായി ബിസിനസ് പങ്കാളികൾ. 29 വർഷമായി സുഹൃത്തുക്കൾ. 20 വർഷമായി മാതാപിതാക്കളും. കാലം ശക്തമാക്കിയ ഈ ബന്ധത്തിന് നന്ദി’-എന്ന കുറിപ്പും വീഡിയോയ്‌ക്കൊപ്പമുണ്ടായിരുന്നു.

സെലിബ്രിറ്റികൾ ഉൾപ്പെടെ ഒട്ടേറെപ്പേരാണ് ഇരുവർക്കും ആശംസ നേർന്ന് കമന്റ് ചെയ്തത്. ‘പൂക്കീസ്’ എന്നാണ് സംവിധായകൻ തരുൺ മൂർത്തി പോസ്റ്റിന് കമന്റ് ചെയ്തത്. സൗബിൻ ഷാഹിർ, ടൊവിനോ തോമസ്, മനോജ് കെ ജയൻ, വിനയ് ഫോർട്ട്, ജിസ് ജോയ് എന്നിവരും ആശംസ അറിയിച്ചു.