കഴിഞ്ഞ ദിവസം ഹമാസ് വിട്ടു നൽകിയ ബന്ദികളുടെ മൃതദേഹ പരിശോധന നടത്തിയതിൽ അബു കബീർ ഫോറൻസിക് ഇൻസ്റ്റിറ്റ്യൂട്ടിലുള്ള നാല് ബന്ദികളുടെ മൃതദേഹങ്ങളിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യൂറിയൽ ബറൂച്ച്, സ്റ്റാഫ്-സർജന്റ് തമീർ നിമ്രോഡി, ഈറ്റൻ ലെവി എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എന്നാൽ നാലാമത്തെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ ഒരു ബന്ദിയുടേതല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഫോറൻസിക് പരിശോധനയിൽ അത് ഒരു പാലസ്തീനിയുടെ മൃതദേഹ അവശിഷ്ടമാണെന്ന് വ്യക്തമായതായും റിപ്പോർട്ടുകൾ പറയുന്നു. ഇത് ആദ്യമായല്ല ഹമാസ് നൽകുന്ന ബന്ദികളുടെ മൃതദേഹ അവശിഷ്ടങ്ങളിൽ നിന്നും മറ്റൊരാളുടെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നത്.

ഈ വർഷം ഫെബ്രുവരിയിൽ, ഷിരി ബിബാസിന്റേതാണെന്ന് അവകാശപ്പെട്ട ഭീകര സംഘം തിരികെ നൽകിയ അവശിഷ്ടങ്ങൾ ബന്ദികളിൽ ആരുമായും പൊരുത്തപ്പെടുന്നില്ലെന്ന് ഐഡിഎഫ് സ്ഥിരീകരിക്കുന്നു. ബുധനാഴ്ച രാത്രിയോടെ നാല് മൃതദേഹങ്ങൾ കൂടി തിരികെ എത്തിക്കുമെന്നാണ് പ്രതീക്ഷ.