2025 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്ന് പേര്‍ക്ക്.ജോയല്‍ മോകിര്‍, ഫിലിപ്പ് അഗിയോണ്‍, പീറ്റര്‍ ഹോവിറ്റ് എന്നിവരാണ് സമ്മാനത്തിന് അർഹരായത്.നൂതനത്വത്തിലും സാമ്പത്തിക വളര്‍ച്ചയിലും നടത്തിയ വിപ്ലവകരമായ ഗവേഷണത്തിനാണ് ഇവർക്ക് സമ്മാനം ലഭിച്ചത്.ഈ വര്‍ഷത്തെ നോബല്‍ പുരസ്കാരത്തിലെ അവസാന സമ്മാനമാണിത്.

നവീകരണാധിഷ്ഠിത സാമ്പത്തിക വളർച്ചയെ വിശദീകരിച്ചതിനാണ് ജോയെൽ മൊകീർ പുരസ്കാരത്തിന് അർഹനായത്.സാങ്കേതിക പുരോഗതിയിലൂടെ സുസ്ഥിര വളർച്ചയ്ക്കുള്ള സാധ്യതകൾ കണ്ടെത്തി വ്യക്തമാക്കിയത് പരിഗണിച്ചാണ് അഗിയോണിനും ഹോവിറ്റിനും നേബേലിന് തെരഞ്ഞെടുത്തതെന്ന് പുരസ്കാര നിർണയ സമിതി അറിയിച്ചു.