കൊളംബോ: പൊതുപണം ദുരുപയോഗം ചെയ്തെന്ന കേസില്‍ ശ്രീലങ്കന്‍ മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ റിമാന്‍ഡില്‍. ചൊവ്വാഴ്ചവരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കോടതിയിലെ നാടകീയ രംഗങ്ങൾക്ക് ശേഷമാണ് റിമാന്‍റ്. മുൻ പ്രസിഡന്റ് സിരിസേനയും വിക്രമസിംഗയ്ക്കൊപ്പം കോടതി മുറിയിലുണ്ടായിരുന്നു. കോടതിയിൽ റനിൽ വിക്രമസിംഗയെ എത്തിച്ച് അഞ്ച് മണിക്കൂർ പിന്നിട്ടിട്ടും ജാമ്യം നൽകണമെന്ന അപേക്ഷയിൽ തീരുമാനമുണ്ടായിരുന്നില്ല. വാദം നടക്കുന്നതിനിടെ കോടതിയിൽ വൈദ്യുതി ബന്ധം നഷ്ടമായി.