പിതാവിന്റെ ശബ്‌ദത്തിൽ സംശയം തോന്നിയതിനാൽ മകൾ അന്വേഷണ ഉദ്യോഗസ്ഥനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന നിഗമനത്തിൽ പോലീസ് എത്തിയത്. ഡിഎൻഎ പരിശോധ ഫലം ലഭിച്ചതിന് ശേഷം ഹേമചന്ദ്രന്റെ മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.

ഹേമചന്ദ്രനുമായി സാമ്പത്തിക തർക്കങ്ങളുണ്ടായിരുന്ന പ്രതികൾ ജോലിക്ക് ആളെ വേണമെന്ന് ദിന പത്രത്തിൽ പരസ്യം നൽകി. പരസ്യം കണ്ട് വന്ന സ്ത്രീയെ ഉപയോഗിച്ച് ഹേമചന്ദ്രനെ ട്രാപ്പിൽ വീഴ്ത്തുകയായിരുന്നു.കണ്ണൂർ സ്വദേശിയായ ഈ സ്ത്രീയാണ് ഹേമചന്ദ്രനെ വയനാട്ടിലേക്ക് വിളിച്ചു വരുത്തിയത്. അവിടെ വെച്ചായിരുന്നു കൊലപാതകം.

ഒന്നാം പ്രതി നൗഷാദ് വിദേശത്താണ്. രണ്ടും മൂന്നും പ്രതികളായ സുൽത്താൻബത്തേരി സ്വദേശികളായ ജ്യോതിഷ് കുമാർ, ബി എസ് അജേഷ് എന്നിവർ പോലീസിൻ്റെ പിടിയിലായിട്ടുണ്ട്. നൗഷാദിന് വേണ്ടിയുള്ള ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. 2024 മാർച്ചിൽ കാണാതായ ഹേമചന്ദ്രന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടിലെ ചേരമ്പാടി വനത്തിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്