സംഭവത്തിൽ മൂന്ന് പേരെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഉയർന്ന വീര്യമുള്ളതാണ് ഹൈബ്രിഡ് കഞ്ചാവ്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബാങ്കോക്കിൽ നിന്ന് ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിഎസ്എംഐഎ) എത്തിയ രണ്ട് യാത്രക്കാരെ മുംബൈ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇവരുടെ ലഗേജ് പരിശോധിച്ചപ്പോൾ വാക്വം സീൽ ചെയ്‌ത പാക്കറ്റുകളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. മൊത്തം 24.96 കിലോഗ്രാമാണ് പിടിച്ചെടുത്തത്. രണ്ട് യാത്രക്കാരെ ചോദ്യം ചെയ്‌തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിന് പുറത്ത് ചരക്ക് സ്വീകരിക്കാൻ കാത്തുനിന്ന മൂന്നാമത്തെയാളെയും അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമത്തിലെ പ്രസക്തമാ വ്യവസ്ഥകൾ പ്രകാരം കേസെടുത്തു