പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ‘ബിഗ് ബ്യുട്ടിഫുള്‍ ബില്ലി’ന്റെ പരിഷ്‌കരിച്ച പതിപ്പ് ഇുരുസഭകളിലും പ്രതിഷേധത്തിന് കാരണമായേക്കുമെന്ന് സൂചന. സഭ പാസാക്കിയ പതിപ്പില്‍ തിങ്കളാഴ്ച രാത്രി സെനറ്റ് ഫിനാന്‍സ് കമ്മിറ്റി ചില നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ വരുത്തിയാണ് പുറത്തിറക്കിയത്. ഇത് ഇരുസഭകളെയും കൂട്ടിയിടിയിലേക്ക് തള്ളിവിടുമെന്നാണ് വ്യക്തമാകുന്നത്.

ട്രംപിന്റെ 2017 ലെ നികുതി ഇളവുകളുടെ വിപുലീകരണം, ഈ വേനല്‍ക്കാലത്തിന്റെ അവസാനത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വീഴ്ച ഒഴിവാക്കാന്‍ കടം പരിധി വര്‍ധനവ്, മെഡിക്കെയ്ഡിലേക്കുള്ള വെട്ടിക്കുറവുകള്‍ എന്നിവയാണ് സെനറ്റ് നിര്‍ദ്ദേശത്തില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോവര്‍ ചേംബറില്‍ വളരെ നേരിയ ഭൂരിപക്ഷം കണക്കിലെടുത്ത്, ബില്ല് പാസാകുന്നത് ഉറപ്പാക്കാന്‍ കുറഞ്ഞ മാറ്റങ്ങള്‍ വരുത്തണമെന്ന് ഹൗസ് നേതാക്കള്‍ സെനറ്റര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബില്ലിന്റെ സെനറ്റ് പതിപ്പിലെ ചില നിര്‍ദ്ദേശങ്ങളില്‍ ഈ ബില്ലിന് പിന്തുണ നല്‍കിയ നിരവധി സെനറ്റര്‍മാരും ഉണ്ട്. ഈ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച രാത്രി സെനറ്റ് റിപ്പബ്ലിക്കന്‍മാര്‍ യോഗം ചേര്‍ന്നിരുന്നു.