കുവൈറ്റ് സിറ്റി: പത്താം ക്ലാസ്, +2 പാസായ കുട്ടികൾക്ക് ഐസിഎഫ് കുവൈറ്റ് “കരിയർ ക്രാഫ്ട്’ എന്ന പേരിൽ ഗൈഡൻസ് മീറ്റ് സംഘടിപ്പിച്ചു. പ്രശസ്ത മോട്ടിവേഷൻ സ്പീക്കറും തളിപ്പറമ്പ് സർ സയ്യിദ് കോളജ് അസിസ്റ്റന്റ് പ്രഫസറുമായ ഡോ. സിദ്ദീഖ് സിദ്ദീഖി നേതൃത്വം നൽകി.
ഐസിഎഫ് നാഷണൽ പ്രസിഡന്റ് അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ച പരിപാടിയിൽ നിരവധി വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു.
ഐസിഎഫ് നാഷണൽ ഡെപ്യൂട്ടി പ്രസിഡന്റ് അബു മുഹമ്മദ് ഉദ്ഘാടനം ചെയ്തു. റഫീക്ക് കൊച്ചനൂർ സ്വാഗതവും ശുഹൈബ് മുട്ടം നന്ദിയും പറഞ്ഞു.



