കോഴിക്കോട് കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയതായി പരാതി. കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടില്‍ അനൂസ് റോഷനെയാണ് (21) തട്ടിക്കൊണ്ടുപോയത്.

ആയുധങ്ങളുമായി കാറില്‍ എത്തിയ സംഘമാണ് വീട്ടില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടു പോയത്. കെ എല്‍ 65 എല്‍ 8306 എന്ന നമ്പര്‍ കാറിലാണ് അക്രമികള്‍ എത്തിയത്. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അനൂസ് റോഷന്റെ സഹോദരന്‍ വിദേശത്താണ്. സഹോദരന് ചില സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും അതാണോ ഈ തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നും വീട്ടുകാര്‍ക്ക് സംശയമുണ്ട്.