ഗര്‍ഭിണിയാണ് എന്ന് ആരാധകരെ അറിയിച്ചതുമുതല്‍ മീനു ലക്ഷ്മി വളരെ അധികം എക്‌സൈറ്റ്‌മെന്റിലായിരുന്നു. ആദ്യത്തെ കുഞ്ഞ് അബോര്‍ഷനായതുകൊണ്ട് തന്നെ രണ്ടാമത്തെ തവണ മീനു വളരെ അധികം ശ്രദ്ധിച്ചു, പ്രാര്‍ത്ഥനയോടെയാണ് കാത്തിരുന്നത്. ഗര്‍ഭകാലത്തെ ഓരോ വിശേഷങ്ങളും സന്തോഷങ്ങളും ഒന്നുവിടാതെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ടായിരുന്നു. ഇപ്പോഴിതാ പ്രസവത്തിന് തൊട്ടു മുന്‍പുള്ള ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം.

ഡെലിവറിയ്ക്ക് തയ്യാറായി ബെഡ്ഡില്‍ കിടക്കുന്ന ഫോട്ടോയുാണ് പങ്കുവച്ചിരിയ്ക്കുന്നത്. കൂടെ ഭര്‍ത്താവ് അനീഷും ഉണ്ട്. ഞങ്ങള്‍ രണ്ട് പേര്‍ എന്ന നിലയിലുള്ള അവസാനത്തെ ചിത്രങ്ങളാണ് ഇത് എന്ന് മീനു ലക്ഷ്മി പറയുന്നു. ഇനി മൂന്ന് പേരാകും, കുഞ്ഞ് ആണോ പെണ്ണോ ആയാലും ആരോഗ്യത്തോടെ ഇരിക്കണം എന്ന ഒറ്റ പ്രാര്‍ത്ഥനയേയുള്ളൂ. നിറ വയറില്‍ തലോടി, ചിരിച്ചുകൊണ്ടാണ് മീനു ലക്ഷ്മിയുള്ളത് ഇപ്പോള്‍ വേദനയൊന്നും വന്നു തുടങ്ങിയില്ലേ എന്നാണ് ആരാധകരുടെ സംശയം.

ദൈവം അനുഗ്രഹിക്കട്ടെ, നല്ല ഒരു കുഞ്ഞിനെ കിട്ടട്ടെ എന്ന പ്രാര്‍ത്ഥനകളും ആശംസകളുമായി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. ജിസ്മ, നിത പ്രോമി, വീണ നായര്‍ തുടങ്ങിയ സെലിബ്രേറ്റികളും ലൈക്കും കമന്റുമായി പോസ്റ്റിന് താഴെ എത്തിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയ റീലുകളിലൂടെയാണ് മീനു ലക്ഷ്മി ശ്രദ്ധിക്കപ്പെട്ടത്. അതിന് പുറമെ നിരവധി ടെലിവിഷന്‍ ഷോകളും മീനു ചെയ്തിരുന്നു. പിന്നീട് യൂട്യൂബ് വ്‌ളോഗിലൂടെ കൂടുതല്‍ പരിചിതയായി, തന്റെ വിശേഷങ്ങള്‍ എല്ലാം മീനു അവിടെ പങ്കുവയ്ക്കാറുണ്ട്. വൈകാതെ ഈ പ്രെഗ്നന്‍സി, ഡെലിവറി ജേര്‍ണി എന്ന് പറഞ്ഞ് ഒരു വീഡിയോ വരും എന്നാണ് സബ്‌സ്‌ക്രൈബേഴ്‌സിന്റെ പ്രതീക്ഷ.

2023 ല്‍ ആയിരുന്നു മീനു വി ലക്ഷ്മിയുടെ വിവാഹം. 2024 ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചു. എന്നാല്‍ രണ്ടാം മാസത്തെ സ്‌കാനിങില്‍ കുഞ്ഞിന് ഹാര്‍ട്ട്ബീറ്റില്ല എന്ന് കണ്ടു. ക്രോമസോം അപ്‌നോര്‍മാലിറ്റി കാരണം സംഭവിച്ചതായിരുന്നു അത്. അതൊരു വലിയ വേദനയായിരുന്നു. എന്നാല്‍ പിന്നീട് താരം അതിനെ അതിജീവിച്ച് മുന്നോട്ടു വന്നു.