പാകിസ്താനെതിരെയുള്ള തിരിച്ചടി ഇനിയും അവസാനിച്ചിട്ടില്ലെന്ന സൂചനയുമായി മുന്‍ കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവണെ രംഗത്ത്. പാകിസ്താനിലെ ഭീകരാക്രമണ കേന്ദ്രങ്ങള്‍ തകര്‍ത്തതിന് പിന്നാലെയാണ് ഒന്നും അവസാനിച്ചിട്ടില്ലെന്നും പടം ഇനിയും ബാക്കിയാണെന്ന അര്‍ത്ഥത്തില്‍ അദ്ദേഹം കുറിപ്പ് പങ്കുവച്ചത്. എക്‌സിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം ബുധനാഴ്ച പുലര്‍ച്ചെയാണ് ഇന്ത്യ ഭീകരാക്രമണത്തിന് മറുപടിയായി ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയത്.