തിരുവനന്തപുരം: കെപിസിസി അധ്യക്ഷ ചർച്ചയിൽ കത്തോലിക്കാ സഭ ഇടപെട്ടെന്ന വാർത്തകൾ തള്ളി ദീപിക. ആന്റോ ആന്റണിയുടെ പേര് സഭ നിർദേശിച്ചെന്ന വാർത്തകൾ തള്ളിയാണ് സഭ രംഗത്തെത്തിയിരിക്കുന്നത്. കോൺഗ്രസ് നേതൃത്വത്തിനെതിരെ മുഖപ്രസംഗത്തിൽ ദീപിക രൂക്ഷവിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. അധ്യക്ഷന്റെ മതം മാത്രമല്ല, മതേതരത്വമാണ് മുഖ്യമെന്നും മുഖപ്രസംഗത്തിൽ ഓർമ്മപ്പെടുത്തലുണ്ട്.
‘ചർച്ചകളിൽ ഇടപെട്ടിട്ടില്ല’; കെപിസിസി അധ്യക്ഷ ചർച്ചയിൽ കത്തോലിക്കാ സഭ ഇടപെട്ടെന്ന വാർത്തകൾ തള്ളി ദീപിക



