സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ചൂട് കൂടുന്നതായി മുന്നറിയിപ്പ്. ഇതിൻ്റെ ഭാഗമായി വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

പാലക്കാട്, കോഴിക്കോട് ജില്ലകളിൽ താപനില 39°C വരെയും, തൃശൂർ, കണ്ണൂർ ജില്ലകളിൽ 38°C വരെയും താപനില വർദ്ധിക്കുമെന്നാണ് മുന്നറിയിപ്പ്.

മലപ്പുറം, കാസറഗോഡ്  ജില്ലകളിൽ താപനില 37°C വരെയും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ജില്ലകളിൽ താപനില 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
   
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ഇന്ന് ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.