ലഹരിക്കേസിലും പിന്നാലെ പുലിപ്പല്ല് കേസിലും അറസ്റ്റിലായ പ്രശസ്ത റാപ്പർ വേടൻ ഇന്ന് സർക്കാരിൻ്റെ ഇടുക്കിയിലെ വാർഷികാഘോഷത്തിൽ പാടുന്നു.

ഇന്ന് വൈകിട്ട് ഏഴുമണിക്ക് വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിലാണ് വേടൻ്റെ പരിപാടി.

പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചുള്ള ‘എന്റെ കേരളം’ പ്രദർശന വിപണന മേളയിലാണ് വേടൻ പാടുന്നത്.