പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ ഇംഗ്ലണ്ടിലേക്ക് പലായനം ചെയ്യുമെന്ന് പാക് എംപി.

ഇന്ത്യയുമായി യുദ്ധമുണ്ടായാൽ തോക്കുമായി അതിർത്തിയിലേക്ക് പോകുമോ എന്ന ഒരു റിപ്പോർട്ടറുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു പാകിസ്ഥാൻ ദേശീയ അസംബ്ലി അംഗമായ ഷേർ അഫ്സൽ ഖാൻ മർവാട്ട്. “ഇന്ത്യയുമായി യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ ഞാൻ ഇംഗ്ലണ്ടിലേക്ക് പോകും” എന്ന് മാർവാട്ടിന്റെ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാണ്.

പിരിമുറുക്കം ലഘൂകരിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നോട്ട് പോകണമെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ, “ഞാൻ പറഞ്ഞതുകൊണ്ട് മാത്രം അദ്ദേഹം പിന്നോട്ട് പോകുമോ, മോദി എന്റെ അമ്മായിയുടെ മകനാണോ?” എന്ന് മാർവാട്ട് പരിഹാസത്തോടെ ചോദിച്ചു.