അന്താരാഷ്ട്ര നാണയ നിധിയിലെ എക്സിക്യൂട്ടീവ് ഡയറക്ടർ (ഇന്ത്യ) എന്ന സ്ഥാനത്തുള്ള ഡോ. കൃഷ്ണമൂർത്തി സുബ്രഹ്മണ്യനെ പിൻവലിച്ച് ഇന്ത്യ. 2022 ഓഗസ്റ്റിൽ സർക്കാർ നാമനിർദ്ദേശം ചെയ്ത അദ്ദേഹം 2022 നവംബർ 1 ന് ആണ് IMF എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റത്. അദ്ദേഹത്തിന്റെ മൂന്ന് വർഷത്തെ കാലാവധി അവസാനിക്കാൻ ഇനിയും ആറ് മാസം ബാക്കി നിൽക്കെയാണ് ഇന്ത്യയുടെ നീക്കം.
“അന്താരാഷ്ട്ര നാണയ നിധിയിലെ എക്സിക്യൂട്ടീവ് ഡയറക്ടർ (ഇന്ത്യ) സ്ഥാനത്ത് നിന്ന് ഡോ. കൃഷ്ണമൂർത്തി സുബ്രഹ്മണ്യനെ ഉടൻ പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് പിരിച്ചുവിടാൻ കാബിനറ്റ് നിയമന സമിതി (എസിസി) അംഗീകാരം നൽകി,” ഏപ്രിൽ 30 ന് പുറത്തിറങ്ങിയ എസിസിയുടെ ഉത്തരവിൽ പറയുന്നു.
2018 മുതൽ 2021 വരെ ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി സുബ്രഹ്മണ്യൻ സേവനമനുഷ്ഠിച്ചു.



