രോഹിണി സെക്ടര്‍ 17ലെ ശ്രീനികേതന്‍ അപ്പാര്‍ട്ടുമെന്‍റുകള്‍ക്ക് സമീപത്തെ ചേരിയിൽ വന്‍ തീപിടിത്തം. രണ്ട് കുട്ടികൾ വെന്തുമരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു. 400 ഓളം കുടിലുകള്‍ കത്തിനശിച്ചതായി ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. രണ്ടുമണിയോടെയാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വൈകീട്ട് മൂന്നരയോടെ തീ പുര്‍ണമായി അണച്ചതായും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ചേരിയില്‍ നിന്നാണ് തീ കത്തി തുടങ്ങിയത്. അത് അതിവേഗം പടര്‍ന്നുപിടിക്കുകയായിരുന്നു. തീ പടര്‍ന്നതോടെ ചേരിയിലെ വീടുകളിലെ സിലിണ്ടര്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ചത് കുടുതല്‍ അപകടത്തിന് കാരണമായതായാണ് വിലയിരുത്തല്‍. അതേസമയം, എങ്ങനെയാണ് തീപിടുത്തം ഉണ്ടായതെന്ന് വ്യക്തമല്ല. സംഭവത്തിൽ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.