തൊടുപുഴ കാരിക്കോട് കുമ്മന്‍ കല്ല് തൊട്ടിയില്‍ റസല്‍, തൃക്കാക്കര എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിന് സമീപം തൈമുറി വീട്ടില്‍ നീന എന്നിവരെയാണ് റൂറല്‍ ജില്ലാ ഡാന്‍സാഫ് സംഘവും ആലുവ പൊലീസും ചേര്‍ന്ന് പിടികൂടിയത്. ആലുവ എസ്.എന്‍ പുരം ഭാഗത്തെ താമസ സ്ഥലത്തുനിന്നുമാണ് കഞ്ചാവ് കണ്ടെത്തിയത്. ഒഡീഷയില്‍ നിന്നാണ് ഇവര്‍ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. കിലോയ്ക്ക് 5000 രൂപയ്ക്ക് വാങ്ങി ഇവിടെ 25,000 രൂപയ്ക്കാണ് കച്ചവടം. റസലിനെതിരെ കല്ലൂര്‍ക്കാട്, മൂവാറ്റുപുഴ, കാഞ്ഞാര്‍, പെരുമ്പാവൂര്‍ എന്നീ സ്റ്റേഷനുകളില്‍ മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള കേസുകളുണ്ട്