ടെ​ക്സ​സ്: ടെ​ക്സ​സി​ൽ അ​ഞ്ചാം​പ​നി ബാ​ധി​ച്ച് കു​ട്ടി മ​രി​ച്ചു. ഒ​രു ദ​ശാ​ബ്ദ​ത്തി​നി​ടെ അ​ഞ്ചാം​പ​നി മൂ​ല​മു​ള്ള യു​എ​സി​ലെ ആ​ദ്യ​ത്തെ മ​ര​ണ​മാ​ണി​തെ​ന്നു ആ​രോ​ഗ്യ സെ​ക്ര​ട്ട​റി റോ​ബ​ർ​ട്ട് എ​ഫ്. കെ​ന്ന​ഡി ജൂ​നി​യ​ർ പ​റ​ഞ്ഞു.

കു​ട്ടി അ​ഞ്ചാം​പ​നി ത​ട​യു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള വാ​ക്സി​നേ​ഷ​ൻ എ​ടു​ത്തി​രു​ന്നി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഈ ​വ​ർ​ഷം പ​ടി​ഞ്ഞാ​റ​ൻ ടെ​ക്സ​സി​ലും അ​യ​ൽ​രാ​ജ്യ​മാ​യ ന്യൂ​മെ​ക്സി​ക്കോ​യി​ലും 130 ല​ധി​കം അ​ഞ്ചാം​പ​നി കേ​സു​ക​ൾ ഇ​തി​ന​കം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കാ​ത്ത കു​ട്ടി​ക​ളാ​ണ്. ടെ​ക്സ​സി​ൽ ഏ​ക​ദേ​ശം 20 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ത് കൂ​ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

യു​എ​സി​ൽ അ​ഞ്ചാം​പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ​സാ​ന മ​ര​ണം 2015ൽ ​ആ​യി​രു​ന്നു. ആ​ജീ​വ​നാ​ന്ത പ്ര​തി​രോ​ധ​ശേ​ഷി ന​ൽ​കു​ന്ന​തി​ൽ വാ​ക്സി​നേ​ഷ​ൻ വ​ള​രെ ഫ​ല​പ്ര​ദ​മാ​ണ്. ഒ​രു ഡോ​സ് 93 ശ​ത​മാ​ന​വും ര​ണ്ട് ഡോ​സു​ക​ൾ 97 ശ​ത​മാ​ന​വും ഫ​ല​പ്ര​ദ​മാ​ണെ​ന്ന് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു.