വാ​ഷിം​ഗ്ട​ൺ ഡി​സി: നൂ​റി​ല​ധി​കം ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ പു​റ​ത്താ​ക്കി​യ​താ​യി യു​എ​സ് ദേ​ശീ​യ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ഡ​യ​റ​ക്‌​ട​ർ തു​ൾ​സി ഗ​ബ്ബാ​ർ​ഡ് അ​റി​യി​ച്ചു.

നാ​ഷ​ണ​ൽ സെ​ക്യൂ​രി​റ്റി ഏ​ജ​ൻ​സി(​എ​ൻ‌​എ​സ്‌​എ) ചാ​റ്റ് റൂ​മു​ക​ളി​ൽ ലൈം​ഗി​ക​ത പ്ര​ക​ട​മാ​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ പ​ങ്കു​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​വ​രെ പി​രി​ച്ചു​വി​ടു​മെ​ന്നും അ​വ​രു​ടെ സു​ര​ക്ഷാ അ​നു​മ​തി​ക​ൾ റ​ദ്ദാ​ക്കു​മെ​ന്നും ഗ​ബ്ബാ​ർ​ഡ് പ​റ​ഞ്ഞു.

പ്ര​ഫ​ഷ​ണ​ൽ ഉ​പ​യോ​ഗ​ത്തി​നാ​യി ഉ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള ഒ​രു എ​ൻ‌​എ​സ്‌​എ പ്ലാ​റ്റ്‌​ഫോം ദു​രു​പ​യോ​ഗം ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി.