കോഴിക്കോട് താമരശ്ശേരിയിൽ സ്കൂൾ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ പത്താം ക്ലാസുകാരന്റെ നില ഗുരുതരമെന്ന് പിതാവ് മുഹമ്മദ് ഇഖ്ബാൽ. ‘90ശതമാനവും അവനെ തിരിച്ചുകിട്ടില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്ക്രിട്ടിക്കൽ സ്റ്റേജിലാണ് മകനുള്ളത്. വകവരുത്തുകയായിരുന്നു അക്രമിച്ചവരുടെ ലക്ഷ്യമെന്ന് പിതാവ് പറഞ്ഞു.

വ്യാഴാഴ്‌ച വൈകീട്ട് സ്വകാര്യ ട്യൂഷൻ സെന്ററിലെ ഫെയർവെൽ പരിപാടിക്കിടെ ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. രണ്ട് സ്‌കൂളുകളിലെ വിദ്യാർഥികളാണ് പരസ്‌പരം ഏറ്റുമുട്ടിയത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി നിലവിൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിലാണ്

വ്യാഴാഴ്‌ച വൈകീട്ട് അഞ്ചുമണിയോടെ ചായയ്ക്ക് പലഹാരം വാങ്ങാൻ പുറത്തുപോയി. പിന്നീട് ഏഴുമണിയോടെ വീട്ടിൽ തിരിച്ചെത്തി. കുറച്ചു കഴിഞ്ഞപ്പോൾ ഛർദിച്ചതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അവിടെനിന്ന് ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു