ആപ്പിളിലെ സ്പീച്ച്-ടു-ടെക്സ്റ്റ് ടൂളിൽ   ‘റേസിസ്റ്’ എന്ന വാക്ക് ട്രാൻസ്‌ക്രൈബ് ചെയ്യുമ്പോൾ ‘ട്രംപ്’ എന്ന് ഉത്തരം വരുന്നതായി പരാതി. പരാതി പ്രവാഹത്തെ തുടർന്ന് ആപ്പിൾ അതിന്റെ സ്പീച്ച്-ടു-ടെക്സ്റ്റ് ടൂൾ പരിഹരിക്കാൻ ശ്രമിക്കുകയാണ്.

“r” ഉള്ള പദങ്ങൾ തമ്മിൽ വേർതിരിച്ചറിയുന്നതിൽ ഉള്ള ഒരു പ്രശ്‌നമാണ് തങ്ങളുടെ സേവനത്തിലെ പ്രശ്‌നത്തിന് കാരണമെന്ന് ടെക് ഭീമൻ അഭിപ്രായപ്പെട്ടു. ഡിക്റ്റേഷനെ ശക്തിപ്പെടുത്തുന്ന സ്പീച്ച് റെക്കഗ്നിഷൻ മോഡലിൽ അപ്ഡേഷൻ വരുത്തുകയാണെന്ന്  ആപ്പിൾ വക്താവ് പറഞ്ഞു. എന്നാൽ എഡിൻബർഗ് സർവകലാശാലയിലെ സ്പീച്ച് ടെക്നോളജി പ്രൊഫസർ പീറ്റർ ബെൽ ആപ്പിളിന്റെ വിശദീകരണം സ്വീകാര്യമല്ലെന്ന് ആരോപിച്ചു. കാരണം രണ്ട് പദങ്ങളും ഒരു കൃത്രിമ ബുദ്ധി (AI) സംവിധാനത്തെ ആശയക്കുഴപ്പത്തിലാക്കാൻ പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബിബിസിയിൽ നിന്നും മറ്റ് വാർത്താ ഏജൻസികളിൽ നിന്നുമുള്ള പരാതികളെത്തുടർന്ന് കഴിഞ്ഞ മാസം ആപ്പിളിന് മറ്റൊരു AI-പവർഡ് ഫീച്ചർ പിൻവലിക്കേണ്ടി വന്നിരുന്നു. ടെന്നീസ് കളിക്കാരൻ റാഫേൽ നദാൽ സ്വവർഗ്ഗാനുരാഗിയാണെന്ന് പറഞ്ഞതുൾപ്പെടെ വാർത്തകളിൽ തെറ്റായ അറിയിപ്പുകൾ പ്രദർശിപ്പിച്ചതിനെത്തുടർന്ന് ആപ്പിൾ അതിന്റെ വാർത്താ തലക്കെട്ടുകളുടെ AI സംഗ്രഹങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു