വാഷിങ്ടന്‍: വിശ്രുത നടന് ജീന്‍ ഹാക്മനും (95) ഭാര്യ ബെറ്റ്സി അറാകവയും മരിച്ച നിലയില്‍. ന്യൂ മെക്സിക്കോ സാന്റാ ഫെയിലെ വസതിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരണത്തിനു പിന്നിലെ കാരണം വ്യക്തമല്ല. രണ്ടു തവണ ഓസ്കര് നേടിയിട്ടുള്ള ജീന്‍ 1967 ല്‍ പുറത്തിറങ്ങിയ ബോണി ആന്‍ഡ് ക്ലൈഡ് എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയനായത്.
സൂപ്പര്മാന്, ഫ്രഞ്ച് കണക്ഷന്, അണ്‍ഫൊര്‍ഗിവന്‍, മിസിസിപ്പി ബേണിങ്, ബോണി ആന്‍ഡ് ക്ലൈഡ്, റണ്‍എവേ ജൂറി തുടങ്ങിയവയാണ് ജീനിന്റെ പ്രശസ്ത സിനിമകള്‍. ഭാര്യ ബെറ്റ്സി അറാകവ പിയനിസ്റ്റാണ്.



