കേരളത്തിൽ ചൂട് ശക്തമായി കൂടുന്നു. ഉഷ്ണതരംഗത്തിന് സമാനമായ നിലയിലാണ് താപനിലയാണ് വിവിധ ജില്ലകളിൽ രേഖപ്പെടുത്തുന്നത്.
ഇന്ന് കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ ഉയർന്ന താപനില 38 °C വരെ ആയി ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
മലപ്പുറം, തൃശൂർ, പാലക്കാട്, കോട്ടയം, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 37°C വരെ ആയി ഉയരും.



