വ്യാഴാഴ്ച പുലർച്ചെ ഗാസയിലെ റെഡ് ക്രോസിന് ഹമാസ് നാല് ഇസ്രായേലി ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറിയതായി ഒരു ഇസ്രായേലി സുരക്ഷാ വൃത്തം വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.
മൃതദേഹങ്ങൾ കൈമാറുന്ന അതേ സമയത്ത്, മോചിതരായ ഡസൻ കണക്കിന് പലസ്തീൻ തടവുകാരെയും വഹിച്ചുകൊണ്ടുള്ള ഒരു റെഡ് ക്രോസിന്റെ വാഹനവ്യൂഹം ഇസ്രായേലിന്റെ ഓഫർ ജയിലിൽ നിന്ന് പുറപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.
മൃതദേഹം കൈമാറുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. 2023 ഒക്ടോബർ 7 ലെ ആക്രമണത്തിൽ തട്ടിക്കൊണ്ടുപോയ സാച്ചി ഇഡാൻ, ഇറ്റ്ഷാക് എൽഗരാത്ത്, ഒഹാദ് യഹലോമി, ഷ്ലോമോ മാന്ത്സുർ എന്നിവരുടെ മൃതദേഹങ്ങളാണെന്ന് ഹമാസ് മുമ്പ് തിരിച്ചറിഞ്ഞിരുന്നു.



