ദില്ലി നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയും എഎപി സ്ഥാനാര്‍ത്ഥിയുമായ അതിഷി മര്‍ലേനയ്ക്ക് ജയം. കല്‍ക്കാജി മണ്ഡലത്തില്‍ ബിജെപിയുടെ രമേശ് ബിദൂരിയെയാണ് അതിഷി പരാജയപ്പെടുത്തിയത്. കടുത്ത മത്സരം നേരിട്ട ശേഷമായിരുന്നു അതിഷിയുടെ വിജയം. കോൺഗ്രസ് സ്ഥാനാര്‍ത്ഥി അല്‍ക ലാംബ മൂന്നാം സ്ഥാനത്തായി. ഷീലാ ദീക്ഷിത്തിനും സുഷമ സ്വരാജിനും ശേഷം ദില്ലിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി ചരിത്രം സൃഷ്ടിച്ച നേതാവാണ് അതിഷി.