കാക്കനാട് എം എ അബൂബക്കർ മെമ്മോറിയല്‍ സ്കൂള്‍ വികസനത്തിന്‍റെ ഭാഗമായി പുതിയ കെട്ടിടത്തിന്‍റെ നിർമോണോദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായാണ് പങ്കെടുത്തത്. വലിയൊരു അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ചികിത്സയിലാണ്. ഈ തിരിച്ചുവരവിന് നിങ്ങളുടെയെല്ലാം പ്രാർത്ഥനയുണ്ടായിരുന്നുവെന്ന് ഞാൻ വളരെ നന്ദിയോടെ ഓർക്കുന്നു.

വിളിക്കുന്ന ഓരോരുത്തരും എനിക്ക് വേണ്ടി പ്രാർഥിച്ചിരുന്നു എന്ന് പറയുമ്ബോള്‍ ആ പ്രാർത്ഥന തന്നെയാണ് എന്നെ ജീവിതതതിലേക്ക് തിരിച്ചുകൊണ്ടുവന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു’ -ആശുപത്രിക്കിടക്കയില്‍ നിന്ന് പുഞ്ചിരിയോടെ ഉമതോമസ് എം.എല്‍.എയുടെ സംസാരം ലോകം കേട്ടു.

സ്കൂളിന് എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച ബസ് ഏതാനും ദിവസത്തിനുള്ളില്‍ കൈമാറാൻ സാധിക്കുമെന്ന സന്തോഷ വാർത്ത കൂടി ഈ അവസരത്തില്‍ പങ്കുവയ്ക്കുന്നതായും ഉമതോമസ് പറഞ്ഞു.

കഴിഞ്ഞ മാസം കലൂർ സ്റ്റേഡിയത്തില്‍ മൃദംഗനാദം എന്ന നൃത്ത പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വിഐപി ഗാലറിയില്‍ നിന്ന് വീണ് ഉമ തോമസിന് ഗുരുതര പരിക്കേറ്റത്. തലച്ചോറിനും ശ്വാസകോശത്തിനും ഉള്‍പ്പെടെ പരിക്കേറ്റിരുന്നു.