സംഘർഷത്തിനിടയില്‍ എക്സ് സർവീസ് ഉദ്യോഗസ്ഥനായ തിരുവനന്തപുരം സ്വദേശി ഹരിലാലിന്റെ കൈക്ക് വെട്ടേറ്റു. സംഘത്തില്‍ ഉണ്ടായിരുന്ന ഉണ്ണിയെന്ന ആള്‍ക്കും പരിക്കേറ്റു.
ഇന്നലെ രാത്രിയില്‍ ഫോർ സൈറ്റ് എന്ന ബോട്ടിലാണ് സംഘർഷം ഉണ്ടായത്. ബോട്ടിലെ ജീവനക്കാരടക്കം കണ്ടാലറിയാവുന്ന 10 പേർക്കെതിരെ പുളിങ്കുന്ന് പൊലീസ് വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുത്തു.
പുളിങ്കുന്നില്‍ മൈക്കിനെ ചൊല്ലിയുള്ള തർക്കത്തില്‍ ഹൗസ് ബോട്ട് ജീവനക്കാരും എക്സ് സർവീസ് ഉദ്യോഗസ്ഥരും ഏറ്റുമുട്ടി



