സഹകരണ ബാങ്കുകളില്‍ വായ്പാ കുടിശിക വരുത്തിയ പാര്‍ട്ടി അംഗങ്ങള്‍ ഉടന്‍ തുക തിരിച്ചടയ്ക്കണമെന്ന് സി.പി.എം മുന്നറിയിപ്പ്. കരുവന്നൂര്‍ ബാങ്കിലേത് അടക്കമുള്ള വായ്പാതട്ടിപ്പ് സഹകരണ മേഖലയുടെ വിശ്വാസ്യതയെയും പാര്‍ട്ടി പ്രതിച്ഛായയെയും ബാധിച്ച പശ്ചാത്തലത്തിലാണ് ഇടപെടല്‍. നേതാക്കളും അംഗങ്ങളും വീഴ്ച വരുത്തിയാല്‍ അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന് സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
സമ്മേളനങ്ങള്‍ പൂര്‍ത്തിയായ ജില്ലകളിലെ ഏരിയാ കമ്മിറ്റികളില്‍ തീരുമാനം റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി. പാര്‍ട്ടി ഓഫീസ് നിര്‍മാണത്തിനും മറ്റുമെടുത്ത വായ്പയും ഉടന്‍ അടച്ചുതീര്‍ക്കണം. തിരുത്തല്‍ നടപടി നിരന്തരം വിലയിരുത്തും. സംസ്ഥാനത്തെ ഭൂരിപക്ഷം സഹകരണ ബാങ്കുകളും സി.പി.എം നിയന്ത്രണത്തിലാണ്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ ഇ.ഡി അന്വേഷണവും ജില്ലാ നേതാക്കള്‍ അടക്കമുള്ളവര്‍ പ്രതികളായതുമൊക്കെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെയും ഇടതുമുന്നണിയെയും പ്രതിസന്ധിയിലാക്കിയിരുന്നു.
സഹകരണ ബാങ്കുകളിലെ സ്ഥിരനിക്ഷേപം പലയിടത്തും വ്യാപകമായി പിന്‍വലിച്ചുതുടങ്ങിയതും പ്രശ്‌നമായിരുന്നു. സഹകരണ മേഖലയിലേക്കുള്ള ബി.ജെ.പി. കടന്നുകയറ്റം തടയലുംകൂടി ലക്ഷ്യമിട്ടാണ് നടപടി.



