പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭയിലെ പ്രസംഗത്തിനെതിരെ പരിഹാസവുമായി കോൺഗ്രസ്. ഭരണഘടന ചർച്ചയിൽ അവതരിപ്പിച്ച 11 പ്രമേയങ്ങൾ പൊള്ളയാണെന്ന് കോൺഗ്രസ് പറഞ്ഞു.
ഇന്ത്യൻ ഭരണഘടനയുടെ 75 വർഷത്തെ മഹത്തായ യാത്രയെക്കുറിച്ചുള്ള ദ്വിദിന സംവാദത്തിൽ പങ്കെടുത്ത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിക്കുമ്പോൾ പ്രധാനമന്ത്രി മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവർ സഭയിൽ ഇല്ലാത്തത് എന്തുകൊണ്ടാണെന്നും കോൺഗ്രസ് ആരാഞ്ഞു.
2014ൽ അധികാരമേറ്റതു മുതലുള്ള തൻ്റെ ഗവൺമെൻ്റിൻ്റെ നയങ്ങളും തീരുമാനങ്ങളും ഭരണഘടനയ്ക്ക് അനുസൃതമായി ഇന്ത്യയുടെ ശക്തിയും ഐക്യവും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും പ്രധാനമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. കോൺഗ്രസ്, “രക്തം രുചിച്ചുകൊണ്ട്” ഭരണഘടനയെ ആവർത്തിച്ച് മുറിവേൽപ്പിച്ചെന്നും പ്രധാനമന്ത്രി മോദി ശനിയാഴ്ച പറഞ്ഞിരുന്നു.



