ഇന്ത്യയിലെ റോഡപകടങ്ങളെക്കുറിച്ചു തുറന്ന് പറഞ്ഞു കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‍കരി. റോഡപകടങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര മീറ്റിങ്ങുകള്‍ക്ക് പോകുമ്പോള്‍ താന്‍ മുഖം മറച്ച് ഇരിക്കുകയാണ് ചെയ്യാറെന്നാണ് ഗഡ്‍കരിയുടെ പറയുന്നത്.

റോഡപകടങ്ങളിൽ ഇന്ത്യയുടെ റെക്കോർഡ് കാരണം ലോക സമ്മേളനങ്ങളിൽ മുഖം മറയ്ക്കേണ്ട വിധം മോശമാണ് തന്റെ അവസ്ഥ എന്നാണ് അദ്ദേഹം ലോക്സഭയിൽ പറഞ്ഞത്. സഭയിലെ ചോദ്യോത്തര വേളയിൽ അനുബന്ധ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ ഈ പ്രതികരണം. അതേസമയം തൻ്റെ മന്ത്രിസഭ എത്ര ശ്രമിച്ചിട്ടും റോഡപകടങ്ങൾ കുറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.