ആർകെ പുരത്തെ ഡൽഹി പബ്ലിക് സ്കൂൾ, പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക പബ്ലിക് സ്കൂൾ എന്നിവയുൾപ്പെടെ ഡൽഹിയിലെ 40 ലധികം സ്കൂളുകൾക്കാണ് ഇ-മെയിൽ വഴി വ്യാജ ബോംബ് ഭീഷണി ലഭിച്ചത്. പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനാകാത്തതിനാൽ ഭീഷണികൾ വ്യാജമാണെന്ന് ഡൽഹി പോലീസ് തിങ്കളാഴ്ച പ്രഖ്യാപിച്ചു.

ഡൽഹി പോലീസ് പറയുന്നതനുസരിച്ച്, ഞായറാഴ്ച രാത്രി 11.30 ഓടെ അയച്ച ഇ-മെയിലുകളിൽ സ്‌കൂൾ കാമ്പസുകളിൽ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും സ്‌ഫോടനം തടയാൻ 30,000 ഡോളർ നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.

അയച്ചയാളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.കൂടാതെ ഐപി ലൊക്കേഷൻ കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നു.